SignIn
Kerala Kaumudi Online
Thursday, 22 October 2026 11.27 AM IST

പട്ടിക ജനസമാജം സായാഹ്ന ധർണ

photo
കേരളീയ പട്ടിക ജനസമാജം ഉള്ളിയേരി മേഖലാ കമ്മിറ്റി ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടത്തിയ ധർണ്ണ എം.എം. ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: പേരൂർ കട പൊലീസ് സ്റ്റേഷനിൽ വ്യാജപരാതി കൊടുത്ത വീട്ടമ്മയായ ഓമന ഡാനിയലിന്റെയും മകളുടെ പേരിലും നിരപരാധിയായ പട്ടികജാതി യുവതി മാനസികമായും വംശിയമായും ദാഹജലം പോലും കൊടുക്കാതെ മനുഷ്യത്വരഹിതമായി പെരുമാറിയ മുഴവൻ പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരളീയ പട്ടിക ജനസമാജം ഉള്ളിയേരി മേഖല കമ്മറ്റി ബസ് സ്റ്റാന്റ് പരിസരത്ത് ധർണ നടത്തി. കെ.എം ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. എം.എം.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി. എം.ബി. നടേരി, നിർമ്മല്ലൂർ ബാലൻ, പി.എം.വിജയൻ, കെ. എം. ശശി, കെ. എം.അനിത, സി. വസന്ത, കെ.എം. ലത, സി.എം. രമേശൻ, എൻ.വി.ബാബുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL