SignIn
Kerala Kaumudi Online
Thursday, 22 October 2026 10.40 PM IST

ബാണാസുര ഡാമിന്റെ ഒരു ഷട്ടർ തുറന്നു

banasura
ബാണാസുര സാഗർ ഡാമിലെ സ്പിൽവേ ഷട്ടർ ഉയത്തി അധിക ജലം പുറത്തേക്ക് ഒഴുക്കുന്നു

കൽപ്പറ്റ: ബാണാസുര സാഗർ ഡാമിലെ ഒരു സ്പിൽവെ ഷട്ടർ തുറന്നു. മൂന്ന് തവണ സൈറൺ മുഴക്കിയശേഷം ഇന്നലെ രാവിലെ 10 മണിയോടെ 10 സെന്റിമീറ്റർ ഷട്ടർ ഉയർത്തി ഘട്ടംഘട്ടമായി കാരമാൻ തോട്ടിലൂടെ അധിക ജലം ഒഴുക്കി വിട്ടു. കാരമാൻതോടിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും പുഴയിലേക്ക് ഇറങ്ങുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ നിർദ്ദേശം നൽകിയിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ 1077 നമ്പരിൽ വിളിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL