SignIn
Kerala Kaumudi Online
Thursday, 22 October 2026 11.27 AM IST

കോഴിക്കോട് മാറും, മാറ്റം ജനം ആവശ്യപ്പെടുന്നുണ്ട്

raghavan-
എം.കെ.രാഘവൻ എം.പി

ചെറിയമാറ്റമല്ല, വലിയ മാറ്റം തന്നെ ഉണ്ടാവും കോഴിക്കോട്ട്. വർഷങ്ങളായി കോട്ടകെട്ടി വാഴുന്നവരെ ജനത്തിന് മടുത്തിട്ടുണ്ട്. അതിന്റെ മാറ്റങ്ങൾ ഇത്തവണ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ കാണാം.

@ എന്തുമാറ്റമാണ് പ്രതീക്ഷിക്കുന്നത്..?
കോഴിക്കോട് കോർപ്പറേഷനും ജില്ലാ പഞ്ചായത്തുമടക്കം ഇത്തവണ മാറും. കഴിഞ്ഞ തവണ യു.ഡി.എഫിനോ കോൺഗ്രസിനോ എന്തു കിട്ടിയെന്നതല്ല. ഇത്തവണ കഥമാറും.

@ വലിയ വികസനമാണ് എൽ.ഡി.എഫ് അവകാശപ്പെടുന്നത്..?
നിങ്ങളൊക്കെ ഈ നാട്ടുകാരല്ലേ. കഴിഞ്ഞ 50വർഷം കൊണ്ട് കോഴിക്കോട് നഗരം എത്രമാറിയിട്ടുണ്ട്. കേവലം സാഹിത്യനഗരം എന്ന ഖ്യാതികൊണ്ട് മാത്രം പിടിച്ചുനിൽക്കാനാവുമോ. അടിസ്ഥാന സൗകര്യവികസനം എത്രയുണ്ടായി. നഗര റോഡുകൾപോലും പഴയ അവസ്ഥയിലല്ലേ. എത്രകാലമായി മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡിന്റെ കാര്യം പറയുന്നു. ഇപ്പോഴല്ലേ നേരം പുലർന്നത്. സർവത്ര അഴിമതിയാണിവിടെ നടമാടുന്നത്. എന്ത് വികസനം വന്നാലും ഞങ്ങൾക്ക് കാശ്കിട്ടണം എന്ന അവസ്ഥ മാറണം.

@ വി.എം.വിനു എവിടെ, കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം തുടക്കം മുതൽ പാളിയില്ലേ..?
വി.എം.വിനുവിന് വോട്ടില്ലാതെ പോയതിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് വ്യക്തമാണ്. പക്ഷെ കോൺഗ്രസ് അതിന്റെ പേരിലൊരു സമരത്തിന് പോകാത്തത് ജനാധിപത്യത്തെ അട്ടിമറിക്കുന്ന പാർട്ടിയല്ലാത്തതിനാലാണ്. പകരം ഏറ്റവും മികച്ച സ്ഥാനാർത്ഥിതന്നെ അവിടെ വന്നിട്ടുണ്ട്. പി.എം.നിയാസും ശോഭിതയുമടക്കം എല്ലാവരും മികച്ച സ്ഥാനാർത്ഥികളാണ്. വലിയ മാറ്റമുണ്ടാകുമെന്നതിൽ തർക്കമില്ല.

@ കോഴിക്കോട് എം.പി. എന്ന നിലയിൽ എന്താണ് സംഭാവന..?

നാലുതവണ കോഴിക്കോട് പോലൊരു സ്ഥലത്ത് എം.പിയായി നില നിൽക്കണമെങ്കിൽ വെറുതേ പേരിനൊരു എം.പി.അല്ലെന്ന് വ്യക്തമല്ലേ. അടിത്തട്ടുമുതൽ മുകൾത്തട്ടുവരെ എം.പി.എന്ന നിലയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ കോഴിക്കോട്ടെ യു.ഡി.എഫ് വിജയത്തിന് മുതൽക്കൂട്ടാവും.

@ എത്ര സീറ്റുകളാണ് പ്രതീക്ഷ...?

സീറ്റുകളുടെ എണ്ണമൊന്നും പറയാൻ ഞാൻ ആളല്ല. പക്ഷെ കോർപ്പറേഷനും ജില്ലാപഞ്ചായത്തും ഇത്തവണ യു.ഡി.എഫ് പക്ഷത്താവും. നിലവിലുള്ള നാല് നഗരസഭകൾ നിലനിർത്തുന്നതിനൊപ്പം ബാക്കി കൂടി കിട്ടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL