SignIn
Kerala Kaumudi Online
Thursday, 22 October 2026 10.49 AM IST

ആറാട്ട് മഹോത്സവം കൊടിയേറി

k
ശ്രീകണ്ഠമനശാലാ ക്ഷേത്രത്തിലെ എട്ട് ദിവസം നീളുന്ന ആറാട്ട് മഹോത്സവത്തിന് കൊടിയേറുന്നു1

മേപ്പയ്യൂർ: ശ്രീകണ്ഠമനശാല ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. മേൽശാന്തി മൊളേരി ഇല്ലം സന്ദീപ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ഭക്തജന സംഗമം നിഷാറാണി പയ്യോളി ഉദ്ഘാടനം ചെയ്തു. എൻ.പി.പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. .
ക്ഷേത്ര വനിതാ സമിതി അവതരിപ്പിക്കുന്ന മെഗാ തിരുവാതിര, കളരിപ്പയറ്റ് പ്രദർശനം, സാംസ്കാരിക സദസ് , ആദരിക്കൽ

, തായമ്പക, കോമരം കൂടിയ വിളക്ക്, ഗാനവിരുന്ന് , ഗ്രാമോത്സവം, മെഗാ മെഡിക്കൽ ക്യാമ്പ് , അക്ഷരശ്ലോക സദസ്, പ്രസാദ ഊട്ട്, കളമെഴുത്തുംപാട്ടും , ഇളനീർ വെപ്പ്, തിരുവായുധം എഴുന്നള്ളത്ത്, താലപ്പൊലി, കുളിച്ചാറാട്ട്, രുധിരക്കോലം,

നാടൻ കലാമേള എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും മാർച്ച് ഒന്നിന് മഹോത്സവം സമാപിക്കും. എൻ.പി പ്രശാന്ത് കുമാർ ചെയർമാനും വിജീഷ് കവിതാലയം ജനറൽ കൺവീനറുമായ കമ്മിറ്റിയാണ് ഉത്സവാഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL