SignIn
Kerala Kaumudi Online
Thursday, 22 October 2026 7.23 AM IST

വഴികൾ സുഖമമാകും, വളരും ടൂറിസം

ana
ആ​ന​ക്കാം​പൊ​യി​ൽ​ ​മു​ത്ത​പ്പ​ൻ​ ​പുഴ

വിനോദ സഞ്ചാരികളുടെ ഇഷ്ടയിടമാണിപ്പോൾ മലയോരം. കൂറ്റൻ മലനിരകൾ, ഉരുളൻ പാറക്കെട്ടുകളിലൂടെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ... കോടയിൽ പുതഞ്ഞ നാട്ടുവഴികളിലൂടെ പശ്ചിമഘട്ട മലനിരകളുടെ കുളിരും സൗന്ദര്യവും തേടി സഞ്ചാരികൾ ഇവിടേക്ക് ഒഴുകുകയാണ്. ആനക്കാംപൊയിൽ, മറിപ്പുഴ, മുത്തപ്പൻ പുഴ പ്രദേശങ്ങൾ ഇതിനകം തന്നെ ഇക്കോ- ടൂറിസത്തിനും സാഹസിക വിനോദങ്ങൾക്കും പേരെടുത്തു കഴിഞ്ഞു. നിർദ്ദിഷ്ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ ലോക ടൂറിസം ഭൂപടത്തിൽ ഈ മലയോര ഗ്രാമങ്ങൾ അടയാളപ്പെടുത്തും.

ഇഷ്ടയിടങ്ങളാകും ടൂറിസം സ്പോട്ടുകൾ

പാത കടന്നു പോകുന്ന തിരുവമ്പാടി, ആനക്കാംപൊയിൽ, പ്രദേശങ്ങളിലെ പൂവാറംതോട്, ഉറുമി വെള്ളച്ചാട്ടം, കോഴിപ്പാറ വെള്ളച്ചാട്ടം, തുഷാരഗിരി, ഒലിച്ചുചാട്ടം, പതങ്കയം വെള്ളച്ചാട്ടം, ഉറുമി, പൂവാറൻതോട്, കക്കാടംപൊയിൽ, കോഴിപ്പാറ വെള്ളച്ചാട്ടമെല്ലാം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാണ്. കുരുക്കുകളും വളവുകളും നിറഞ്ഞ മലമ്പാതകളിലൂടെ യാത്ര ചെയ്യേണ്ട സാഹചര്യം തുരങ്കം മൂലം ലളിതമാകും. തിരുവമ്പാടിക്ക് സമീപമുള്ള അരിപാറ വെള്ളച്ചാട്ടം, കോടഞ്ചേരി ഭാഗത്തെ തുഷാരഗിരി വെള്ളച്ചാട്ടം, അനക്കംപൊയിലിനടുത്തുള്ള കക്കാടംപൊയിൽ തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമാകും. ഒരേസമയം നിരവധി സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയുന്നതിനാൽ ടൂറിസം പാക്കേജുകൾ കൂടുതൽ ആകർഷകമാകും. ആനക്കംപൊയിൽ പ്രദേശം മലനിരകളും കാടുകളാലും ചുറ്റപ്പെട്ടതാണ്. ട്രെക്കിംഗ്, ക്യാമ്പിംഗ്, ബേർഡ് വാച്ചിംഗ്, നേച്ചർ വാക്ക് തുടങ്ങിയവയും വികസിക്കും. പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകുന്ന പദ്ധതികൾ വഴി മേഖലയെ മാതൃകാ ഇക്കോ-ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാൻ സാധിക്കും.

ഹോംസ്റ്റേകൾ, ഫാം-ടൂറിസം, നാട്ടിൻപുറ ഭക്ഷണശാലകൾ എന്നിവ വികസിക്കുന്നതോടെ ഗ്രാമീണ ടൂറിസം മെച്ചപ്പെടും. മലഞ്ചെരിവുകളും കയറ്റിറക്കങ്ങളും നിറഞ്ഞ പ്രദേശങ്ങളായതിനാൽ ജീപ്പ് സഫാരി, ഓഫ്-റോഡ് ട്രിപ്പുകൾ, സൈക്ലിംഗ് ട്രെയിലുകൾ തുടങ്ങിയ സാഹസിക വിനോദങ്ങൾക്കും വഴി തുറക്കും.കർണാടകയിൽ നിന്ന് കേരളത്തിന്റെ മലയോരങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കുന്നതിനാൽ ടൂറിസം ഇടനാഴിയായി പാത മാറും.

 സാഹസികർ നിറയും റിവർഫെസ്റ്റിൽ

ഏഷ്യയിലെ ഏറ്റവും വലിയ കയാക്കിംഗ് ഫെസ്റ്റിവലുകളിൽ ഒന്നാണ് തുഷാരഗിരിയിലെ മലബാർ റിവർ ഫെസ്റ്റ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി കായാക്കർമാരും സഞ്ചാരികളുമാണ് ഓരോ വർഷവും എത്തുന്നത്. എന്നാൽ വളവുകളും ദീർഘദൂര യാത്രയും പലപ്പോഴും മനംമടുപ്പിക്കുന്നതാണ്. തുരങ്കപാത വരുന്നതോടെ യാത്രാസമയം കുറയും, സുരക്ഷ വർദ്ധിക്കും, കൂടുതൽ ആളുകൾക്ക് എളുപ്പത്തിൽ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സാധിക്കും. ഫെസ്റ്റിവലിനായി എത്തുന്ന സഞ്ചാരികൾ സമീപ പ്രദേശങ്ങളായ തിരുവമ്പാടി, അനക്കംപൊയിൽ, മുത്തപ്പൻപുഴ എന്നിവിടങ്ങളിലെ ടൂറിസം കേന്ദ്രങ്ങളും സന്ദർശിക്കാൻ തുടങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL