SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.46 AM IST

ടി.കെ ഷാരോൺ അനുസ്മരണം

kdy1-
ടി.കെ .ഷാരോൺ അനുസ്മരണ സദസ്സ് സി.പി.എം ഏരിയ സെക്രട്ടറി കെ .ബാബു ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: സി.പി.എം കൊടുവള്ളി ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ടി. കെ. ഷാരോണിന്റെ രണ്ടാം ചരമ വാർഷികത്തിന്റെ ഭാഗമായി കൊടുവള്ളി, വാവാട് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണ സദസ് സംഘടിപ്പിച്ചു. കൊടുവള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സി.പി.എം ഏരിയ സെക്രട്ടറി കെ. ബാബു ഉദ്ഘാടനം ചെയ്തു. വാവാട് ലോക്കൽ സെക്രട്ടറി കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൊടുവള്ളി ലോക്കൽ സെക്രട്ടറി കെ. ഷറഫുദ്ദീൻ സ്വാഗതവും കെ സി സോജിത്ത് നന്ദിയും പറഞ്ഞു. മുത്തമ്പലത്ത് കെ. ബാബു പതാകയുയർത്തി. കെ. ഷറഫുദ്ദീൻ, ഷെറീന മജീദ്, എ .ദിനേശ്കുമാർ, എ.സി. ശ്രീധരൻ, കെ. സത്യചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കൊടുവള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പാലിയറ്റിവ് വോളണ്ടിയർ സംഗമവും മുത്തമ്പലത്ത് കുടുംബസംഗമവും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL