SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.45 AM IST

ശിൽപശാല സംഘടിപ്പിച്ചു

silpasala-
കാരശ്ശേരി ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി അംഗങ്ങൾക്കായി നടത്തിയ ശിൽപശാല പ്രസിഡന്റ് ജി. അബ്ദുൾ അക്ബർ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ വാർഡ്, പഞ്ചായത്ത് തല ജാഗ്രത സമിതി അംഗങ്ങൾക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. ദിവ്യ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സവാദ് ഇബ്രാഹിം, ജിപ്സ ജോബിൻ, പഞ്ചായത്തംഗം ജാഫർ, സെക്രട്ടറി ഷെറിൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ എസ്. സുസ്മിത, അങ്കണവാടി വർക്കർ എം.പി നസ്രിയ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ജാഗ്രതാ സമിതി അംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL