SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

യുവമോർച്ച വോട്ട് പ്രചാരണം

img
വടകര എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ: കെ ദിലീപ് ബീച്ചിൽ പര്യടനത്തിൽ

വടകര: എൻ.ഡി.എ വടകര മണ്ഡലം സ്ഥാനാർത്ഥി അഡ്വ. കെ.ദിലീപിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ "യൂത്ത് വൈബ് വിത്ത് ബീച്ച്" സംഘടിപ്പിച്ചു. വടകരയിലെ യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മ പ്രശ്നങ്ങളും തൊഴിലധിഷ്ഠിത കോഴ്സുകളുടെ സാദ്ധ്യതകളെ കുറിച്ചും ചർച്ച നടന്നു. പുതിയ ആശയങ്ങളുമായി വരുന്ന സംരംഭകർക്ക് സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ നൽകുന്ന സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി, തൊഴിലധിഷ്ഠിത പരിശീലനം നൽകി തൊഴിൽ വൈദഗ്ധ്യം വർദ്ധിപ്പിക്കുന്ന പ്രധാനമന്ത്രി കൗശൽ വികാസ് യോജന തുടങ്ങിയ പദ്ധതികളെ കുറിച്ചും യുവാക്കളുമായി സംവദിച്ചു. സ്ഥാനാർത്ഥി അഡ്വ. കെ.ദിലീപ്, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റമാരായ ടി പി വിനീഷ്, ഷിബിൻ പത്മനാഭൻ, സോഷ്യൽ മീഡിയ ജില്ലാ കൺവീനർ നിധിൻ അറക്കിലാട്, വിസ്മയ, വിഷ്ണു, കിരൺ പുതുപ്പണം, സ്മിറോഷ്, പ്രബിൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE, NDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL