SignIn
Kerala Kaumudi Online
Thursday, 25 June 2026 10.04 AM IST

എൻ.സി.പി (എസ്.പി) പ്രതിഷേധ മാർച്ച്

sathi
പ്രതിഷേധ മാർച്ച്

ബേപ്പൂർ: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എൻ.സി.പി (എസ്.പി) കവറത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കവരത്തിയിൽ അനാവശ്യമായി അടച്ചിട്ടിരിക്കുന്ന രണ്ട് റോഡുകൾ ഉടൻ തുറക്കുക, ഡൈവേർഷൻ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്ത നടപടി പിൻവലിക്കുക തുടങ്ങിയ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയായിരുന്നു മാർച്ച്. മാർച്ച് എൻ.സി. പി (എസ്. പി ) സംസ്ഥാന സെക്രട്ടറി കെ. ഐ നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. ആറ്റക്കോയ, ഇ. പി അൻവർ സാദിഖ്‌, ഇ. മുഹമ്മദ്‌ നൈഫ്, എം. മുഹമ്മദ്‌ യാസീൻ, പി. സഫറുള്ള, അബ്ദുൽ റഷീദ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL