SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

ക്ഷേത്രമഹോത്സവം സമാപിച്ചു

varavu
മാടക്കശ്ശേരി പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന വരവാഘോഷത്തിൽ നിന്ന്

മുക്കം: വലിയപറമ്പ് മാടക്കശ്ശേരി മഹാദേവക്ഷേത്രത്തിലെ രണ്ടുദിനം നീണ്ടുനിന്ന പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു. വിശേഷാൽ പൂജകൾ, മഹാഗണപതിഹോമം, വരവാഘോഷം, അന്നദാനം,സമൂഹസദ്യ തുടങ്ങി വിവിധ കലാപരിപാടികൾ നടന്നു.

ഡോ.രൂപേഷ് താമരക്കുളവും എ.പി. മുരളീധരനും പ്രഭാഷണം നടത്തി. പൂജാദികർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി കിഴക്കുമ്പാട്ട് വാസുദേവൻ നമ്പൂതിരിപ്പാട് ,മേൽശാന്തി എൻ. സുദേവ് എന്നിവർ നേതൃത്വം നൽകി. ക്ഷേത്രം സമിതി പ്രസിഡന്റ് ബാബു എള്ളങ്ങൽ, സെക്രട്ടറി പി.ഹരിദാസൻ, ട്രഷറർ കെ. പി. സുഭാഷ്, ദേവസ്വം സെക്രട്ടറി വി.പി. വിനീത്, ഓഫീസ് സെക്രട്ടറി സനിത്ത്,

മാതൃസമിതി പ്രസിഡന്റ് വിജയലക്ഷ്മി, സെക്രട്ടറി കെ.വി.വിനിത തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL