SignIn
Kerala Kaumudi Online
Saturday, 30 May 2026 2.10 AM IST

സ്‌കൂൾ പഠനക്കിറ്റ് വിതരണം ചെയ്തു

school
ഫ്രി ബേർഡ്‌സ് ഓപ്പൺ ഷെൽട്ടർ ഹോമിലെ കുട്ടികൾക്ക് ചൈൽഡ് കെയർ ആന്റ് വെൽഫെയർ ഓർഗനൈസേഷൻ പഠന കിറ്റുകൾ വിതരണം ചെയ്യുന്നു

കോഴിക്കോട്: പ്രത്യേക പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ കോഴിക്കോടുള്ള ഫ്രി ബേർഡ്‌സ് ഓപ്പൺ ഷെൽട്ടർ ഹോമിലെ കുട്ടികൾക്ക് ചൈൽഡ് കെയർ ആന്റ് വെൽഫെയർ ഓർഗനൈസേഷൻ പഠന കിറ്റുകൾ വിതരണം ചെയ്തു . ബാഗ്, കുട, വാട്ടർ ബോട്ടിൽ, നോട്ട് പുസ്തകങ്ങൾ, ഷൂസ് എന്നിവ അടങ്ങിയതാണ് കിറ്റ്. ചൈൽഡ് കെയർ ആൻഡ് വെൽഫെയർ ഓർഗനൈസേഷൻ ഭരണ സമിതി പ്രസിഡന്റ് സുനിൽ മളിക്കാൽ പഠനോപകരണങ്ങൾ കൈമാറി. ഷാജി കോഴിക്കോട്, പി അബ്ദുൾ മജീദ്, വി.എം ബഷീർ, ടി.വി.എം റിയാസ്, പ്രവീൺ എന്നിവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL