വടകര: വേഷപ്പകർച്ചയിലൂടെ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടൻ സലീം കുമാറിന്റെ നിര്യാണത്തിൽ വടകരയിലെ സിനിമ നാടക സൗഹൃദ കുട്ടായ്മ അനുശോചിച്ചു. സംവിധായകൻ പപ്പൻ നരിപ്പറ്റ അദ്ധ്യക്ഷത വഹിച്ചു . സിനിമാരംഗത്ത് ജാഡകളില്ലാത്ത പച്ചമനുഷ്യനാണ് സലിംകുമാറെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ സതീശൻ , സംഗീത സംവിധായൻ പ്രേംകുമാർ വടകര, മണലിൽ മോഹനൻ , സുഗണേഷ് കുറ്റിയിൽ , പി.പി രാജൻ, പ്രദീപ് ചോമ്പാല ,ആസിഫ് കുന്നത്ത് , അടിയേരി രവീന്ദ്രൻ , ബാബു മാനന്തവാടി, ബാബുരാജ് പുതുപ്പണം, വി.ടി സദാനന്ദൻ , പി.രാജൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |