കുന്ദമംഗലം: കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ.പി ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാല പരിസ്ഥിതി ശാസ്ത്ര പഠനവിഭാഗം മേധാവി ഡോ. സി.സി. ഹരിലാൽ മുഖ്യപ്രഭാഷണം നടത്തി. സോഷ്യൽ ഫോറസ്ട്രി ആൻഡ് വിജിലൻസ്, നോർത്തേൺ റീജിയൻ, കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ആർ. കീർത്തി, വിദ്യാർത്ഥികളുമായി സംവദിച്ചു. സി.ഡബ്ല്യിയു.ആർ.ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. വി അനിത അദ്ധ്യക്ഷത വഹിച്ചു. ബി.വിവേക്, ഡോ.വി.എസ്.സ്‌മിത എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ കോളജ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |