കൊടുവള്ളി: കരുവൻപൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വിജയോത്സവം കൊടുവള്ളി നഗരസഭ ചെയർപേഴ്സൺ സഫീന ഷമീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സിദ്ദീഖ് മാതോലത്ത് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അബുലൈസ് ആലത്തുംകണ്ടി മുഖ്യാതിഥിയായി. നഗരസഭാ കൗൺസിലർമാരായ പി.പി. ഫൈസൽ, മുഫീദ ഹാരിസ്, ഹൈസ്കൂൾ പ്രധാനദ്ധ്യാപിക എം. ഹാജറ, പി.ടി.എ വൈസ് പ്രസിഡന്റ് ആരിഫ ബീഗം, ടി.കെ.പി. അബൂബക്കർ, ടി.കെ. അൻവർ സാദത്ത്, സി. ശ്രീനാഥ്, ടി. രതീഷ്, അഷ്റഫ് തെക്കേടത്ത്, ഇ. വിജയൻ, അബ്‌ദുല്ല ഹുസൈൻ, ഷാലി തോമസ്, എ.കെ. അബ്ദുൽ ബഷീർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |