SignIn
Kerala Kaumudi Online
Thursday, 25 June 2026 7.58 AM IST

തലയാട് 27-ാം മൈൽ റോഡിന് എന്നുകിട്ടും മോക്ഷം?

photo
എട്ട് പതിറ്റാണ്ടിലധികം പ്രായമുള്ള തലയാട് മുതൽ 27ാം മൈൽ വഴി കക്കയം, കൂരാച്ചുണ്ട് ഭാഗത്തേക്ക് എത്തിച്ചേരാൻ കഴിയുന്ന റോഡിൻ്റെ ശോചനീയാവസ്ഥ

തലയാട്: എട്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറ്റ കർഷകർ നിർമ്മിച്ച, തലയാട് മുതൽ 27-ാം മൈൽ വഴി കൂരാച്ചുണ്ട്, കക്കയം ഭാഗത്തേക്കുള്ള റോഡ് ശോചനീയാവാസ്ഥയിൽ. ശേഷം വന്ന നിരവധി റോഡുകൾ ഗതാഗത യോഗ്യമായിട്ടുണ്ടെങ്കിലും ഈ റോഡിൻ്റെ സ്ഥിതി ദയനീയമാണ്. മൂന്നു കിലോമീറ്ററോളം നീളമുള്ള റോഡിൽ 500 മീറ്റർ ഭാഗം മാത്രമാണ് ടാറിംഗ്, കോൺക്രീറ്റ് എന്നിവ നടത്തിയത്. ബാക്കി ഭാഗം ഇപ്പോഴും അറ്റകുറ്റപ്പണികൾ നടത്താതെ പലഭാഗങ്ങളിലും കാടി കയറി കിടക്കുകയാണ്. മലയോര ഹൈവേയിൽ മണ്ണ് ഇടിച്ചിൽ അടക്കമുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ 27ാം മൈൽ ഭാഗത്ത് നിന്ന് തലയാട് ഭാഗത്തേക്ക് എത്തിച്ചേരാനുള്ള എളുപ്പ വഴി കൂടിയാണിത്. ഈ റോഡ് ഗതാഗത യോഗ്യമാക്കിയാൽ നിരവധി കുടുംബങ്ങൾക്ക് ഏറെ സൗകര്യപ്രദമാകും. തലയാട് ബൈപാസ് ആയി പ്രയോജനപ്പെടുത്തുകയും ചെയ്യാം. മലയോര നിവാസികളുടെ ഏറെക്കാലമായുള്ള ആവശ്യത്തിന് ഉടൻ പരിഹാരം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

മലയോര ഹൈവേയിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്ന സമയത്ത് ബൈപാസ് റോഡായി ഉപയോഗിക്കാവുന്ന റോഡാണ് തലയാട് 27ാം മൈൽ റോഡ്. 80 വർഷത്തിലേറെ പഴക്കമുള്ള ഈ റോഡ് പ്രവൃത്തി പൂർത്തീകരിച്ച് മലയോര നിവാസികളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തണം.

മനോജ് തലയാട്, സാമൂഹ്യ പ്രവർത്തകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL