SignIn
Kerala Kaumudi Online
Thursday, 11 June 2026 4.33 AM IST

വിജയികൾക്ക് അനുമോദനം

anumodanam
പ്ലസ് ടു വിജയികൾക്കുള്ള അനുമോദന ചടങ്ങ് സി.കെ കാസിം എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കി സ്കൂളിന്റെയും നാടിന്റെയും അഭിമാനമായി മാറിയ വിദ്യാർത്ഥികളെ മുക്കം ഓർഫനേജ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും അനുമോദനപത്രങ്ങളും വിതരണം ചെയ്തു. സി.കെ കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കഠിനാദ്ധ്വാനവും ആത്മവിശ്വാസവും ലക്ഷ്യബോധവുമാണ് വിജയത്തിന്റെ അടിസ്ഥാനമെന്നും പുതിയ തലമുറ അറിവും മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും കൈമുതലാക്കി മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ അഡ്വ.കെ.പി ചാന്ദ്നി മുഖ്യാതിഥിയായി. വൈസ് പ്രിൻസിപ്പൽ സോണിയ മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, അദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL