SignIn
Kerala Kaumudi Online
Thursday, 11 June 2026 4.33 AM IST

ഇന്ധന വില വർദ്ധനവിൽ ആശങ്ക, പ്രതിഷേധം കട്ടപ്പുറത്താകുമോ സ്വകാര്യ ബസുകൾ?

bus1
bus1

കോഴിക്കോട്: ഡീസൽ വില വർദ്ധനവിനെ തുടർന്ന് ഒരു ദിവസം ആയിരം രൂപയുടെ നഷ്ടമുണ്ടാകുന്നതായി ബസുടമകൾ. സമീപകാലത്ത് മാത്രം ലിറ്ററിന് എട്ട് രൂപയുടെ വർദ്ധനവുണ്ടായി. 80 മുതൽ 140 ലിറ്റർ വരെ ഡീസലടിക്കുന്ന ബസുകളുണ്ട്. ശരാശരി 80 ലിറ്റർ കണക്കാക്കിയാൽ വില വർദ്ധനവിലൂടെ പ്രതിദിനം നഷ്ടമാകുന്നത് 640 രൂപ! ഓയിൽ, ഗ്രീസ്, സ്പെയർപാർട്സ്, ടയർ തുടങ്ങി അനുബന്ധ വസ്തുക്കളുടെ വിലയും വർദ്ധിച്ചു. നികുതി, സെസ് ഇനത്തിൽ നൽകുന്ന തുക പുറമെയും. കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വ്യാപകമായി നടപ്പാക്കിയാൽ സ്വകാര്യ ബസുകൾ കട്ടപ്പുറത്താകുമെന്ന ആശങ്കയിലാണ് ഉടമകളെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് കെ.ടി വാസുദേവൻ പറഞ്ഞു. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിച്ചിട്ടുമില്ല. ചുരുങ്ങിയത് അഞ്ചു രൂപയാക്കണമെന്ന് 2012ൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ശുപാർശ ചെയ്തെങ്കിലും നടപ്പാക്കിയില്ല. ആ റിപ്പോർട്ടിൽ പോരായ്മകളുണ്ടെന്നും പരിഹരിക്കാനെന്നും പറഞ്ഞ് കൊണ്ടുവന്ന രഘുരാമൻ കമ്മിഷൻ റിപ്പോർട്ടും വെളിച്ചം കണ്ടില്ലെന്ന് ബസുടമകൾ പറയുന്നു.

വേണം പ്രത്യേക പാക്കേജ്

ഡീസലിന് ഉൾപ്പെടെ നികുതിയിനത്തിലും മറ്റുമായി സർക്കാരിന് ഒരു ബസുടമയിൽ നിന്ന് 2,500 മുതൽ 3,000 രൂപ വരെ ലഭിക്കുന്നുണ്ട്. ജീവനക്കാരുടെ കുടുംബാംഗങ്ങളെയും കൂട്ടിയാൽ ഒരു ലക്ഷത്തിലധികം പേർ ഈ മേഖലയെ ആശ്രയിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് സ്വകാര്യ ബസ് വ്യവസായത്തെ പ്രത്യേക മേഖലായി സംരക്ഷിക്കണമെന്നാണ് ആവശ്യം. ഗതാഗതമന്ത്രിക്ക് നൽകിയ നിവേദനത്തിൽ വ്യവസായത്തെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് ബസുടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. പാക്കേജ് നടപ്പായില്ലെങ്കിൽ സ്വകാര്യ ബസുകൾ സർക്കാർ വാടകയ്ക്ക് എടുക്കട്ടെ. നിശ്ചിത വാടക തീരുമാനിക്കണം. വാടക ദിവസേന കിട്ടണം.

സംസ്ഥാനത്ത് ബസുകൾ....8,000

ജീവനക്കാർ....30,000

ശരാശരി നികുതി വർഷത്തിൽ...1,20,000

(ഒരു ബസിന്)

പൊതു ഗതാഗതമേഖല നിലനിറുത്താൻ ഗതാഗത നയം രൂപീകരിക്കണം.

-ടി. ഗോപിനാഥൻ,

ജനറൽ സെക്രട്ടറി,

ആർ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

ച​ര​ക്കു​ ​ഗ​താ​ഗ​ത​ ​മേ​ഖ​ല​യും​ ​സ്തം​ഭ​ന​ത്തി​ലേ​ക്ക്

കോ​ഴി​ക്കോ​ട്:​ ​ഇ​ന്ധ​ന​ ​വി​ല​ ​വ​ർ​ദ്ധ​ന​വി​നെ​ ​തു​ട​ർ​ന്ന് ​ച​ര​ക്കു​ ​ഗ​താ​ഗ​ത​മേ​ഖ​ല​യും​ ​സ്തം​ഭ​ന​ത്തി​ലേ​ക്ക്.​ ​ഡീ​സ​ൽ,​ ​ട​യ​ർ,​ ​സ്പെ​യ​ർ​ ​പാ​ർ​ട്സ്,​ ​ടോ​ൾ​ ​ചാ​ർ​ജ്,​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പ്രീ​മി​യം​ ​എ​ന്നി​വ​യെ​ല്ലാം​ ​വ​ർ​ദ്ധി​ച്ചു.​ ​മേ​ഖ​ല​യെ​ ​ആ​ശ്ര​യി​ക്കു​ന്ന​ ​കു​ടും​ബ​ങ്ങ​ൾ​ ​പ​ട്ടി​ണി​യി​ലേ​ക്ക് ​നീ​ങ്ങു​ക​യാ​ണെ​ന്നും​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്നും​ ​ഫെ​ഡ​റേ​ഷ​ൻ​ ​ഒ​ഫ് ​കേ​ര​ള​ ​ലോ​റി​ ​ട്രാ​ൻ​സ്പോ​ർ​ട്ട് ​ഏ​ജ​ന്റ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​യോ​ഗ​ത്തി​ൽ​ ​പ്ര​സി​ഡ​ന്റ് ​കെ.​എം​ ​അ​ഷ്റ​ഫ് ​അ​ദ്ധ്യ​ക്ഷ​നാ​യി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL