നാദാപുരം: ഭൂട്ടാനിൽ നടന്ന ഏഷ്യൻ സീനിയർ ആട്യാ-പാട്യാ ചാമ്പ്യൻഷിപ്പ് ഫൈനലിൽ സ്വർണം നേടിയ ഇന്ത്യൻ ടീം അംഗം വാണിമേൽ ബിഎംഎ ക്ലബിലെ റന ഫാത്തിമയെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെ. എം.അഭിജിത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബൽഗാമിലും പഞ്ചാബിലും നടന്ന നാഷണൽ ആട്യാ-പാട്യാ മത്സരങ്ങളിൽ കേരളത്തിന്റെ വിജയ ശിൽപി കൂടിയാണ് കണ്ണൂർ വനിത ടീം ക്യാപ്റ്റൻ കൂടിയായ റന. ബോക്സിംഗ്, റഗ്ബി മത്സരങ്ങളിലും ജില്ല, സ്റ്റേറ്റ് തലങ്ങളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.
വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ്ടു സയൻസ് പൂർത്തിയാക്കിയ ഈ ദേശീയ താരം വാണിമേൽ കല്ലിൽ അബ്ദുറഹ്മാന്റെയും മുബീനയുടെയും മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |