കുന്ദമംഗലം: ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഭാഗമായി സരിലയ മ്യൂസിക് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന സോക്കർ കാർണിവൽ എം എ റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പത്തോളം ചിത്രകാരൻമാർ ഒരുക്കിയ "ആർട്ട് ഓഫ് ഫിഫ കൗതുകകാഴ്ചയായി. ഋതുരാജും സനൂജയും ഗാനമേള അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ എൻ.അബിൻ അദ്ധ്യക്ഷത വഹിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ വി ജാഫർ, ഗ്രാമ പഞ്ചായത്ത് മെമ്പർ യുസിപ്രീതി, എം എം സുധീഷ് കുമാർ,പി ജൂണാർ, കെ ടി.നിതിൻ,ബി എസ് ജിജിൻ,യു.സിബിൻ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാൻ എൻ ദിലീപ്കുമാർ സ്വാഗതവും ക്ലബ് സ്പോർട്സ് കൺവീനർ ശ്രീജിത്ത് വി എസ് നന്ദിയുംപറഞ്ഞു. സോക്കർ കാർണിവലിന്റെ ഭാഗമായി 500 പേർക്ക് ഇരിക്കാവുന്ന പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിൽ ജൂലായ് 20 വരെ ബിഗ് സ്ക്രീൻ കളി കാണാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |