SignIn
Kerala Kaumudi Online
Saturday, 13 June 2026 3.13 AM IST

തൂഫാൻ മാസ്റ്റർ പ്ലാൻ ഉദ്ഘാടനം 20ന്

du
തൂഫാൻ

കുന്ദമംഗലം: ലഹരിക്കെതിരെ കുന്ദമംഗലം മണ്ഡലത്തിൽ നടപ്പാക്കുന്ന തൂഫാൻ മാസ്റ്റർ പ്ലാൻ 20ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മണ്ഡലത്തിലെ എസ് എസ് എൽ സി, പ്ലസ് ടു, എൻ എം എം എസ്, എൽ എസ് എസ്, യു എസ് എസ് വിജയികൾക്കുള്ള അനുമോദനം, കരിയർ ടോക്, കരിയർ എക്സ്പോ എന്നിവ ഉൾപ്പെടുത്തിയുള്ള എഡ്യു കാർണിവലിന്റെ ഉദ്ഘാടനവും രാവിലെ 9.30ന് കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആഭ്യന്തരമന്ത്രി നർവഹിക്കും. യോഗത്തിൽ എം എ റസാഖ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. എസ് പി സി ജില്ലാ അസി. കോ ഓർഡിനേറ്റർ മഹേഷ്‌ , എക്‌സൈസ് പ്രിവെന്റിംഗ് ഓഫിസർ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വിനോദ് പടനിലം സ്വാഗതവും കെ രാജീവ്‌ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL