SignIn
Kerala Kaumudi Online
Saturday, 13 June 2026 2.15 AM IST

'എം.എൽ.എ ആപ്പ് ' ഉദ്ഘാടനം ഇന്ന്

app
'എം.എൽ.എ ആപ്പ് '

കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാനും വികസനകാര്യങ്ങൾ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്താനും വിവിധ സർക്കാർ പദ്ധതികൾ, വിദ്യാഭ്യാസം, വ്യവസായം, ക്ഷേമപെൻഷൻ, എം.എൽ.എ ഫണ്ട് പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമായി തയ്യാറാക്കിയ "എം.എൽ.എ ആപ്പിന്റെ ലോഞ്ചിംഗ് ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് ടാഗോർ ഹാളിന് മുൻവശത്തുള്ള ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കും. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ലോഞ്ചിംഗ് നിർവഹിക്കും. ജനങ്ങളുടെയും ജനപ്രതിനിധിയുടെയും ഇടയിലുള്ള ആശയവിനിമയം കൂടുതൽ കാര്യക്ഷമമാക്കുകയും പരാതികളും നിർദേശങ്ങളും വികസന ആവശ്യങ്ങളും വേഗത്തിൽ എം.എൽ.എ ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുന്നതിനുള്ള സൗകര്യപ്രദമായ സംവിധാനമായിരിക്കും ഈ ആപ്ലിക്കേഷനെന്ന് പി.കെ ഫിറോസ് എം.എൽ.എ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL