കൊടുവള്ളി: മാനിപുരം എ.യു.പി സ്കൂളിൽ വായന വാരത്തോടനുബന്ധിച്ച് വായന മരം ഉദ്ഘാടനം ചെയ്തു. വിവിധ ഭാഷകളിലുള്ള പത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, കഥകൾ, കവിതകൾ, ബാലസാഹിത്യങ്ങൾ എന്നിവ വിദ്യാർത്ഥികൾക്ക് മരച്ചുവട്ടിലിരുന്ന് ആസ്വദിച്ച് വായിക്കാൻ പാകത്തിലാണ് വായനാമരം സജ്ജീകരിച്ചിട്ടുള്ളത്. കൊടുവള്ളി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാബിയ അഷറഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. നൗഫൽ അദ്ധ്യക്ഷത വഹിച്ചു. കൊടുവള്ളി പ്രസ് ക്ലബ് പ്രസിഡന്റ് അഷ്റഫ് വാവാട് മുഖ്യാതിഥിയായി. സ്കൂൾ പ്രധാനാദ്ധ്യാപിക കെ. സതി പദ്ധതി വിശദീകരിച്ചു . സ്കൂൾ മാനേജർ എം.സൂരജ് പുസ്തകങ്ങൾ കൈമാറി. കെ.സി. ശോഭന,ടി.കെ. ബൈജു , കെ.സുലൈഖ ,വി.പി. നജീബ്,എം. അഭിഷേക്, കെ.പി. ഉമറലി,കെ. അഫ്സൽ എന്നിവർ പ്രസംഗിച്ചു. ഷാജഹാൻ അലി അഹമ്മദ് സ്വാഗതവുംകെ. അശ്വതി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |