മുക്കം: നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണുന്നതിനായി വിവിധ വാർഡുകളിൽ ജനകീയ കമ്മിറ്റികൾ രൂപീകരിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും വൻ ഭീഷണിയുയർത്തുന്ന പന്നിശല്യം പ്രതിരോധിക്കാൻ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാൻ കമ്മിറ്റി യോഗങ്ങളിൽ തീരുമാനമായി. കാട്ടുപന്നികൾ താവളമാക്കുന്ന തരത്തിൽ കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ വ്യക്തികളുടെയും അല്ലാത്തതുമായ എല്ലാ പറമ്പുകളും അടിയന്തരമായി വെട്ടിത്തെളിക്കാൻ യോഗം തീരുമാനിച്ചു. നഗരസഭയിലെ തോട്ടത്തിൻകടവ്, തൂങ്ങാംപുറം പ്രദേശങ്ങളിൽ നടന്ന ജനകീയ കമ്മിറ്റി രൂപീകരണ യോഗങ്ങളിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.കെ.പി ചാന്ദ്നി, വൈസ് ചെയർപേഴ്സൺ സി.എ പ്രദീപ് കുമാർ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ അബ്ദുൾ അസീസ് വാർപ്പിൽ, റാഷിദ് കുന്നത്ത് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |