SignIn
Kerala Kaumudi Online
Monday, 15 June 2026 2.51 AM IST

ബഡ്സ് സ്‌കൂളിന് വാഹനം കൈമാറി

kunnamangalamnews
ചാത്തമംഗലം ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്പെഷ്യൽ സ്‌കൂളിന് കുളങ്ങരക്കണ്ടിയിൽ ഖാദർ ഹാജി സംഭാവന ചെയ്ത സ്‌കൂൾ വാഹനം എം എ റസാഖ് മാസ്റ്റർ എം എൽ എ താക്കോൽദാനം നിർവ്വഹിക്കുന്നു

ചാത്തമംഗലം: ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്പെഷ്യൽ സ്‌കൂളിന് കുളങ്ങരക്കണ്ടിയിൽ ഖാദർ ഹാജി സംഭാവന ചെയ്ത സ്‌കൂൾ വാഹനം എം.എ റസാഖ് എം.എൽ.എ പഞ്ചായത്ത് പ്രസിഡന്റ് എം.കെ നദീറക്ക് കൈമാറി താക്കോൽദാനം നിർവഹിച്ചു.

ബഡ്‌സ് സ്കൂളിലേക്ക് വാഹനം നൽകുക എന്നത് മാതൃകാപരമായ പ്രവൃത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. എം.കെ അനീഷ്, സലിം കുന്നത്ത്, സലീന നൂറുദ്ധീൻ, ബബില, പുഷ്പവേണി, സുബൈദ, അൻഷിദ, രഘുനാഥൻ, സുഹറ, പ്രവീൺ, അജിത്, അസീസ്, സ്മിജ, ഷിജുലാൽ, രമേശൻ, സരസ, സന്തോഷ്കുമാർ, അജിത, നാരായണൻ നമ്പൂതിരി, ഫൗസിയ, ടി.കെ സുധാകരൻ, എൻ.എം ഹുസൈൻ, ഹമീദ് പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL