വടകര: ഒഞ്ചിയം ധർമ്മ എൽ.പി. സ്കൂളിലെ കുട്ടികളുടെ ക്ഷേമവും വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമാക്കി സ്കൂൾ കിച്ചണിലേക്കായി ഒരു മിക്സിയും വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി ഒരു വാട്ടർ ഫിൽറ്ററും നല്കി. വലിയപറമ്പത്ത് ജാഫർ ഹാജി സി.എച്ച്. റിലീഫ് കമ്മിറ്റി, ഒഞ്ചിയം ശാഖ മുഖേന വിദ്യാലയത്തിന് നൽകിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ സി.എച്ച്. പ്രതിനിധി അഷ്റഫ് വലിയപറമ്പത്ത് ഉപകരണങ്ങൾ സ്കൂൾ പ്രധാനാദ്ധ്യാപിക ഷീബക്ക് കൈമാറി. വാർഡ് മെമ്പർ ജൗഹർ വെള്ളികുളങ്ങര, സി.എച്ച്. ഭാരവാഹികളായ ഇസ്മായിൽ സി.കെ., കബീർ, മോഹനൻ മഠത്തിൽ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |