മുക്കം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.കെ. കാസിം എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ എന്നിവർക്ക് സ്വീകരണം നൽകി. പുതുതായി അംഗത്വം നേടിയവർക്ക് വരവേൽപ്പും നൽകി. റോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എം വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബാബു പൈക്കാട്ടിൽ, എം. മധു, എം.എ സൗദ, സുന്ദരൻ. എ പ്രണവം, സുധാകരൻ കപ്പേടത്ത്, കെ.കെ അബ്ദുൽ ബഷീർ, ഡോ. പി.എ. മത്തായി, ലൈസമ്മ, യു.പി അബ്ദുൽ റസാക്ക്, മുഹമ്മദ് ചാലിൽ, കെ.എസ് ഷാജു, ഇ.കെ സുലൈമാൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |