ഫറോക്ക്: റഹിമാൻ ബസാർ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് വേൾഡ് കപ്പ് ഫുട്ബോൾ ബിഗ് സ്ക്രീൻ പ്രദർശനവും മെഗാ ഇവന്റും സോക്കർ വൈബ്സ് 2026 കോഴിക്കോട് മേയർ ഒ. സദാശിവം ഉദ്ഘാടനം ചെയ്തു. ബമ്പർ സമ്മാന കൂപ്പൺ വിതരണം നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി സന്ദേശ് നടത്തി.കൗൺസിലറും റഫയുടെ ചെയർമാനുമായ ഇ ആദം മാലിക് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ഷഹർബാൻ പ്രസംഗിച്ചു. ബോഡി ബിൽഡർ ചാമ്പൃൻ ഷബീറലിയേയും, യുവ എഴുത്തുകാരി ഫാസില കൊളത്തറയെയും ആദരിച്ചു. ഫിർദൗസ് പി സ്വാഗതവും റിയാസ് പി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |