മുക്കം: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പെരുമ്പൂളയിൽ പുതിയതായി സർവീസ് നടത്താനെത്തിയ കെ.എസ്.ആർ.ടി.സി ബസിന് സ്വീകരണം നൽകി. സി.കെ കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോർജ്ജ് കുട്ടി, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ നിസാറ ബിഗം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് മാത്യു പാണ്ടിയാലപ്പടവിൽ, ഷീബ റോയ്, വിനോദ് മഞ്ഞപ്പാറ, റവ.ഫാ.ജോജോ ജോസഫ്, സണ്ണി പെരികലംതറപ്പേൽ കെ.എസ്.ആർ.ടി.സി കൺട്രോളിംഗ് ഓഫീസർ ഷാജു അജേഷ്, കൊച്ചു കടുപ്പേൽ, മുഹമ്മദ് പാതിപ്പറമ്പിൽ, പൗലോസ് താന്നിമുള, ഷിജോവേലൂർ, എൻ.കെ.സി. ബാവ ജോജു പിറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |