കോഴിക്കോട്: ജില്ലാ പഞ്ചായത്ത്, ജില്ലാ സാമൂഹിക നീതി ഓഫീസ്, ജില്ലാ സാമൂഹിക സുരക്ഷാ മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരായ ബോധവത്കരണ ദിനാചരം അഡ്വ. കെ ജയന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അസി. കളക്ടർ മാളവിക ജി നായർ മുഖ്യാതിഥിയായി. മില്ലി മോഹൻ കൊട്ടാരത്തിൽ അദ്ധ്യക്ഷയായി. വയോജനങ്ങൾക്കുള്ള ഗ്ലൂക്കോമീറ്റർ വിതരണം, ആനയാംകുന്ന് ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ തയാറാക്കിയ രക്തഗ്രൂപ്പ് ഡയറക്ടറി പ്രകാശനം എന്നിവയും അസി. കളക്ടർ നിർവഹിച്ചു. ബൽക്കീസ് പ്രതിജ്ഞ ചൊല്ലി. ബാലാമണി , സി.രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |