SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.08 AM IST

യാത്രയയപ്പും അനുമോദനവും

img
എംപ്ലോയിസ് സെൻ്റർ റൂറൽ ബാങ്ക് യൂനിറ്റ് യാത്രയയപ്പും അനുമോദനവും പി കെ പ്രവീൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വടകര: കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയിസ് സെന്റർ റൂറൽ ബാങ്ക് യൂണിറ്റ് സംഘടിപ്പിച്ച യാത്രയയപ്പും അനുമോദനവും പി.കെ. പ്രവീൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാഞ്ചിത്ത് അദ്ധ്യക്ഷത വഹിച്ചു. ബാങ്കിൽ നിന്ന് വിരമിച്ച കെ ശിവകുമാറിനും പറമ്പത്ത് രവിന്ദ്രനും ബാങ്ക് വൈസ് പ്രസിഡന്റ് എ.ടി.ശ്രീധരൻ ഉപഹാര സമർപ്പണം നടത്തി. സി.കുമാരൻ, എ.പി. അമർനാഥ്, എ.പി. സതി, ടി.വി. ജിതേഷ്, കെ.പി. ദീപ, പ്രസിത് കുമാർ , വി.പി.പവിത്രൻ, സി.പി.രാജൻ, മലയിൽ ബാലകൃഷ്ണൻ, കെ.ടി.കെ.അജിത്ത്, വി.പി. ബിജു, എം.എം. രമേശൻ പ്രസംഗിച്ചു. എസ്.എസ്.എൽ.സി പ്ലസ് ടു ഉന്നത വിജയികളായ ജീവനക്കാരുടെ മക്കളെയും അനുമോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL