മേപ്പയ്യൂർ: കേന്ദ്ര സർക്കാർ പെട്രോൾ-ഡീസൽ-പാചകവാതക വില വർദ്ധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് എസ്. ടി. യു നേതൃത്വത്തിൽ മേപ്പയ്യൂർ പോസ്റ്റ് ഓഫീസിന് പ്രതിഷേധ സംഗമം നടത്തി. എസ്. ടി. യു സംസ്ഥാന സെക്രട്ടറി സി.പി കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. മുജീബ് കോമത്ത് അദ്ധ്യക്ഷനായി. മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റുമാരായ കമ്മന അബ്ദുറഹിമാൻ (മേപ്പയ്യൂർ), അബ്ദുൽ കരീം കോച്ചേരി(ചെറുവണ്ണൂർ), ഇ.ടി.പി ഇബ്രായി, കെ.എം.എ അസീസ്, കീപ്പോട്ട് അമ്മത്, അബ്ദുറഹിമാൻ ഇല്ലത്ത്, ടി.എം അബ്ദുല്ല, കൂമുള്ളതിൽ മുഹമ്മദ്, കെ.പി മൊയ്തീൻ, നൗഷാദ് ചെറുവണ്ണൂർ, എൻ.വി ബാസിത്ത്, എം.കെ സൗമിനി, ചന്ദ്രിക, അബ്ദുറഹിമാൻ മുയിപ്പോത്ത് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |