കണാരേട്ടനോട് ചോയിക്കാണ്ട് മോളാടെ പോവാലോ..
' ഉയന്റെ മനേ എന്റെ പോട്ടം പിടിക്കരുത്. ഇതെന്തായാലും അസ്സലായിട്ടുണ്ട്. ന്റെ മോളെ പൊര പയിമ്പ്രേലാ. തടമ്പാട്ട് താഴത്താണ് ഞാനും കണാരേട്ടനും. എടക്കെടക്കൊന്ന് മോളെ കാണണം എന്ന് തോന്നിയാൽ ബസുണ്ട്. പൈസയില്ല. കണാരേട്ടനോട് ചോദിച്ചാൽ ഞ്ഞി നടന്ന് പോടെന്ന് കളിയാക്കും. എന്തായാലും ഇത് കലക്കി....' ആദ്യബസിൽ നേരത്തെ സീറ്റ് പിടിച്ച 70 കാരി കാർത്ത്യാനി അമ്മ.
വിദ്യാർത്ഥികളെ തരം തിരിക്കരുത്
ശിൽപ.ഇ.കെ
കുട്ടികളുടെ കാര്യത്തിൽ ആണും പെണ്ണും എന്ന വേർതിരിവ് മാറ്റണം. എല്ലാ കുട്ടികൾക്കും ഒരുപോലെ സൗജന്യ യാത്ര നൽകണം.
സർക്കാർ ജീവനക്കാരേയും അദ്ധ്യാപകരേയും ഒഴിവാക്കണം
കമലപണിക്കർ
കേരളത്തിന്റെ വികസനപ്രക്രിയയിൽ വലിയ ഏടാണ് പ്രിയദർശനി പദ്ധതി. ഇത് നിലനിൽക്കണം. വലിയ ശമ്പളം വാങ്ങുന്ന സർക്കാർ ജീവനക്കാരേയും അദ്ധ്യാപകരേയും ഒഴിവാക്കണം. ചെറിയ വരുമാനക്കാർക്ക് പാസ് നൽകുക. അപ്പോൾ പ്രശ്‌നം തീരും.
ഇനിയിപ്പോൾ ഇടക്കൊന്ന് പുറത്തിറങ്ങാം
റുബീന.എ.കെ
കയ്യിൽ കാശില്ലാത്തതുകൊണ്ട് പുറത്ത് പോകാൻ പറ്റാത്ത പ്രശ്‌നത്തിന് പരിഹാരമായി. സമയവും സാഹചര്യവുമൊക്കെ നോക്കി രാവിലെ നല്ലോണം ഭക്ഷണം കഴിച്ച് ബസിൽ കയറി ഇരിക്കാം. കുറച്ച് കാഴ്ചകൾ നമ്മളും കാണട്ടെ ഭായ്...
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |