SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.08 AM IST

പ്രതിഭാ സംഗമം സംഘടിപ്പിച്ചു

samgamam-
പ്രതിഭാ സംഗമത്തിൽ നിന്ന്

കൊടിയത്തൂർ: കാരക്കുറ്റി യുവധാര ഗ്രന്ഥശാല പ്രദേശത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എസ് തുടങ്ങിയ പരീക്ഷകളിൽ വിജയിച്ച മുഴുവൻ കുട്ടികളെയും എ പ്ലസ് വ്യത്യാസമില്ലാതെ ഒരേ വേദിയിൽ സ്വീകരിച്ചാദരിക്കുന്ന പ്രതിഭ സംഗമം സംഘടിപ്പിച്ചു. കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യൻ വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. എ.വി സുധാകരൻ മുഖ്യാതിഥിയായി.

എം.കെ അബ്ദുസ്സലാം അദ്ധ്യക്ഷത വഹിച്ചു. പി അഹമ്മദ് കുട്ടി, സി.ടി.സി അബ്ദുള്ള, ആരിഫ മംഗലശ്ശേരി, സുനിൽ പി.പി, ഗിരീഷ് കാരക്കുറ്റി, ബിജു വിളക്കോട് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL