SignIn
Kerala Kaumudi Online
Friday, 19 June 2026 5.01 AM IST

നടുത്തുരുത്തിയിൽ പാലം പരിഗണനയിൽ

bridge
bridge

കോഴിക്കോട്: കടത്തുതോണിയെ ആശ്രയിക്കുന്ന നടുത്തുരുത്തി കടവിൽ പാലം പണിയുന്നത് പരിഗണനയിൽ. പാലമില്ലാത്തതിനെ തുടർന്ന് വിദ്യാർത്ഥികളടക്കമുള്ളവർ നേരിടുന്ന പ്രശ്നത്തെക്കുറിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. 15 വർഷം മുൻപ് പാലം നിർമ്മിക്കാനായി സർക്കാർ 20 കോടി രൂപ വകയിരുത്തിയെങ്കിലും നടപ്പായില്ല. തുടർന്ന് ഫണ്ട് ലാപ്സായി. എന്നാൽ പുതിയ സാഹചര്യത്തിൽ പാലം നിർമ്മാണത്തിന്റെ സാദ്ധ്യതയും നിർമ്മാണ രീതിയും ചെലവും ഉൾപ്പെടെ പഠിക്കേണ്ടിവരും. ഇതിനായി വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കേണ്ടി വരുമെന്ന് വിദ്യ ബാലാകൃഷ്ണൻ എം.എൽ.എ പറഞ്ഞു.
പാലമില്ലാത്തതിനാൽ റോഡ് മാർഗം പതിനൊന്ന് കിലോമീറ്ററോളം ചുറ്റിയെത്തണം. എടക്കര, അന്നശ്ശേരി, ചേളന്നൂർ, പട്ടർപാലം തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർത്ഥികളും രോഗികളും ഉൾപ്പെടെയുള്ള പ്രദേശവാസികളാണ് ഇതേത്തുടർന്ന് ബുദ്ധിമുട്ടുന്നത്. എലത്തൂരിലെയും തിരുവങ്ങൂരിലെയും മൂന്ന് ഹെെസ്കൂളുകളിലേയ്ക്കും എലത്തൂരിലെ രണ്ട് എൽ.പി സ്കൂളുകളിലേയ്ക്കും തലക്കുളത്തൂരിൽ നിന്ന് കുട്ടികൾ പോകുന്നുണ്ട്. റെയിൽവേസ്റ്റേഷനും പൊലീസ് സ്റ്റേഷനും എലത്തൂരിലാണ്.

'നടുത്തുരുത്തി കടവിൽ പാലം പണിയുന്നതിന്റെ സാദ്ധ്യത ആരായും. അതിനായി പഠനം നടത്തും. വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL