കോഴിക്കോട്: കൊയിലാണ്ടിയിൽ പത്ത് വയസുകാരനെ പീഡിപ്പിച്ച വൃദ്ധൻ അറസ്റ്റിൽ. കൊയിലാണ്ടി മുചുകുന്ന് പുതിയോട്ടിൽ സ്വദേശി റസിക് ലാൽ (65) ആണ് അറസ്റ്റിലായത്.
ശനിയാഴ്‌ചയായിരുന്നു സംഭവം. വിദ്യാർത്ഥിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പൊലീസിന് ലഭിച്ച പരാതി. ഉടൻതന്നെ കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെ റസിക് ലാലിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. 13 ദിവസത്തേക്ക് റിമാൻഡ് ചെയ്‌ത പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
A 65-year-old man, Rasik Lal, has been arrested in Koyilandy, Kozhikode, for allegedly sexually abusing a ten-year-old boy. The incident occurred on Saturday, with the police complaint stating the boy was taken in a car. Koyilandy police investigated, arrested Lal last night, and he has been remanded for 13 days to Kozhikode district jail.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |