SignIn
Kerala Kaumudi Online
Saturday, 20 June 2026 2.09 AM IST

കോഴിക്കോടിന് നിരാശ, കുന്നോളം ചോദിച്ചു 'കുന്നിക്കുരു' മാത്രം

mananchira

എം.ടിയ്ക്ക് 50 കോടി സ്മാരകം

കോഴിക്കോട്: മന്ത്രിയില്ലെങ്കിലും വികസന വാഗ്ദാനങ്ങളിലൂടെ ജില്ലയെ ചേർത്തുപിടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോഴിക്കോട്ടുകാർ. പക്ഷേ, ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ ഉണ്ടാക്കിയത് നിരാശ. ആരോഗ്യം, തുറമുഖം, നഗര നവീകരണം തുടങ്ങി അടിസ്ഥാന സൗകര്യവികസനങ്ങളിലൊന്നും കോഴിക്കോട് പരാമർശിക്കപ്പെട്ടില്ല. വൻകിട പദ്ധതികളോ സ്വപ്ന പദ്ധതികളോ ഇല്ല. വർഷങ്ങളായി പറഞ്ഞുകേൾക്കുന്ന ലെെറ്റ് മെട്രോയ്ക്ക് തുക അനുവദിച്ചതാണ് ഏക ആശ്വാസം. 50 കോടിയുടെ എം.ടി. വാസുദേവൻ നായർ കൾച്ചറൽ പാർക്ക്, ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ വിലങ്ങാടിനായി അഞ്ച് കോടിയുടെ പുനരധിവാസ പാക്കേജ്, സൈബർ പാർക്കിനെ മെച്ചപ്പെടുത്താനുള്ള ഇടപെടൽ ഇവയൊക്കെയാണ് പ്രതീക്ഷയ്ക്ക് വകനൽകുന്നത്. സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളേജ് വികസനം, ചേവായൂരിലെ അവയവമാറ്റ ആശുപത്രി, കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി ഏറ്റെടുക്കൽ എന്നിവയൊന്നും ബഡ്ജറ്റിലില്ല. യുനസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരത്തെ ബഡ്ജറ്റിൽ അവഗണിച്ചതിന്റെ പ്രതിഷേധത്തിലാണ് സാഹിത്യ ലോകം. കാർഷിക മേഖലയ്ക്കും കാര്യമായ പരിഗണനയില്ല. നിപ, ഷിഗെല്ല തുടങ്ങിയ പകർച്ചവ്യാധികൾ ഇടക്കിടെ റിപ്പോർട്ട് ചെയ്യുന്ന ജില്ലയായിട്ടും ആരോഗ്യ മേഖലയ്ക്ക് വേണ്ടത്ര കരുതലുണ്ടായില്ല.

മെട്രോ വഴി കുതിക്കാം

അടിസ്ഥാന സൗകര്യ വികസനവും സുഗമമായ പൊതുഗതാഗതവും ലക്ഷ്യം വെച്ചാണ് ലൈറ്റ് മെട്രോ നടപ്പിലാക്കുക. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 കോടി വകയിരുത്തി. കോഴിക്കോട് നഗരത്തിലെ ഗതാഗത സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരത്തിനൊപ്പം കോഴിക്കോടും യൂണിഫൈഡ് മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി (യുടിഎംഎ) സ്ഥാപിക്കുമെന്നും ബ‌ഡ്ജറ്റിലുണ്ട്.


 'എം.ടി. വാസുദേവൻ നായർ

കൾച്ചറൽ പാർക്ക് ' 50 കോടി

കലാ-സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനായി നഗരത്തിൽ എം.ടി. വാസുദേവൻ നായരുടെ പേരിൽ അന്താരാഷ്ട്ര നിലവാരത്തിൽ കൾച്ചറൽ പാർക്ക് സ്ഥാപിക്കും. 50 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. പാർക്ക് നടത്തിപ്പിനായി പ്രത്യേക 'കൾച്ചറൽ-ടൂറിസം ട്രസ്റ്റ്' രൂപീകരിക്കും. കഥകളി, കൂത്ത്, തെയ്യം, ഒപ്പന, മാപ്പിളപ്പാട്ട്, ഗോത്രകലകൾ എന്നിവ അവതരിപ്പിക്കാനുള്ള വേദികൾ, പുതിയ തലമുറയിലെ (ജെൻസി) കുട്ടികൾക്കായി ഷോർട്ട് ഫിലിം, ഡോക്യുമെന്ററി പ്രദർശന സൗകര്യങ്ങൾ, സിനിമാ തിയറ്ററുകൾ, ലൈബ്രറി, ആർട്ട് ഗാലറി, ചരിത്ര-സാഹിത്യ മ്യൂസിയങ്ങൾ, പ്രശസ്ത എഴുത്തുകാരുടെയും പ്രതിഭകളുടെയും ശബ്ദ മ്യൂസിയം, കുടുംബമായി സമയം ചെലവഴിക്കാനുള്ള ഇടങ്ങൾ, ഫുഡ് കോർട്ടുകൾ, ബുക്ക് ഷോപ്പുകൾ, ടൂറിസ്റ്റ് ഗസ്റ്റ് ഹൗസുകൾ എന്നിവ ഉൾപ്പെടുന്ന പാർക്കാണ്.

ഐടി മേഖലയ്ക്ക് ഉണർവ്

സൈബർ പാർക്കിനെ കൊച്ചി ഇൻഫോപാർക്ക്, തിരുവനന്തപുരം ടെക്‌നോപാർക്ക് എന്നിവയുടെ നിലവാരത്തിലേക്ക് ഉയർത്താനാവശ്യമായ വികസന നടപടികൾ സ്വീകരിക്കും. ഇതോടെ മലബാറിലെ ഐടി മേഖലയ്ക്ക് കൂടുതൽ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും ലഭ്യമാകും.

അന്താരാഷ്ട്ര മാരിടൈം മ്യൂസിയം

ബേപ്പൂർ ഉരു നിർമ്മാണ പാരമ്പര്യവും വിഴിഞ്ഞം തുറമുഖം വരെയുള്ള കേരളത്തിന്റെ സമ്പന്നമായ സമുദ്ര യാത്ര ചരിത്രം കോർത്തിണക്കി 50 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര മാരിടൈം മ്യൂസിയം സ്ഥാപിക്കും.

വി​ല​ങ്ങാ​ട് പ്ര​തീ​ക്ഷി​ച്ച​ത്
100​ ​കോ​ടി ​കി​ട്ടി​യ​ത് 5​ ​കോ​ടി

കോ​ഴി​ക്കോ​ട്:​ ​ഉ​രു​ൾ​പൊ​ട്ട​ൽ​ ​ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ ​ആ​ദി​വാ​സി​ ​മേ​ഖ​ല​ ​കൂ​ടി​യാ​യ​ ​വി​ല​ങ്ങാ​ടി​ന്റെ​ ​പു​ന​ര​ധി​വാ​സ​ത്തി​ന് ​ബ​ഡ്ജ​റ്റി​ൽ​ ​നൂ​റു​ ​കോ​ടി​ ​രൂ​പ​ ​പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും​ ​വ​ക​യി​രു​ത്തി​യ​ത് ​അ​ഞ്ച് ​കോ​ടി​ .​ 108​ ​കോ​ടി​യു​ടെ​ ​പ്രൊ​പ്പോ​സ​ൽ​ ​എം.​എ​ൽ.​എ​ ​ന​ൽ​കി​യി​രു​ന്ന​താ​യാ​ണ് ​വി​വ​രം.
നൂ​റു​ ​കോ​ടി​യെ​ങ്കി​ലും​ ​കി​ട്ടു​മെ​ന്ന് ​പ്ര​ചാ​ര​ണ​വു​മു​ണ്ടാ​യി.​ ​അ​നു​വ​ദി​ച്ച​ ​അ​ഞ്ച് ​കോ​ടി​ ​തീ​രെ​ ​അ​പ​ര്യാ​പ്ത​മെ​ന്നാ​ണ് ​ദു​രി​ത​ബാ​ധി​ത​ർ​ ​പ​റ​യു​ന്ന​ത്.​ 2024​ലെ​ ​ഉ​രു​ൾ​പൊ​ട്ട​ലി​ൽ​ ​ത​ക​ർ​ന്ന​ ​ചെ​റു​തും​ ​വ​ലു​മാ​യ​ ​പാ​ല​ങ്ങ​ളു​ടെ​ ​പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​ന് ​മാ​ത്രം​ 10​ ​കോ​ടി​യി​ല​ധി​കം​ ​വേ​ണ്ടി​വ​ന്നേ​ക്കും.​ ​കു​റ്റ​ല്ലൂ​ർ,​ ​വാ​യാ​ട് ​പാ​ല​ങ്ങ​ൾ​ ​ത​ക​ർ​ന്നി​രു​ന്നു.​ ​ര​ണ്ടും​ ​ആ​ദി​വാ​സി​ക​ൾ​ക്കും​ ​പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​ണ്.​ ​ഉ​രു​ട്ടി​ ​പാ​ല​വും​ ​ത​ക​ർ​ന്നെ​ങ്കി​ലും​ ​ഇ​ത് 32​ ​കോ​ടി​യു​ടെ​ ​മ​ല​യോ​ര​ ​ഹെെ​വേ​ ​പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത് ​ആ​ശ്വാ​സ​മാ​ണ്.​ ​കൃ​ഷി​യും​ ​വീ​ടും​ ​ക​ച്ച​വ​ട​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​ഒ​ലി​ച്ചു​പോ​യ​തി​നെ​ ​തു​ട​ർ​ന്ന് ​ക​ർ​ഷ​ക​ർ​ക്ക് ​കോ​ടി​ക​ളു​ടെ​ ​ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.​ ​ത​ക​ർ​ന്ന​ ​വീ​ടു​ക​ളും​ ​ക​ച്ച​വ​ട​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ളും​ ​പു​ന​ർ​നി​ർ​മ്മി​ക്കാ​ൻ​ ​ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ് ​വി​ല​ങ്ങാ​ട് ​പാ​ക്കേ​ജ്.​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യു​ടെ​ ​പു​ന​രു​ജ്ജീ​വ​ന​വും​ ​പ്ര​കൃ​തി​ ​ദു​ര​ന്ത​ങ്ങ​ളെ​ ​അ​തി​ജീ​വി​ക്കാ​നു​ള്ള​ ​മാ​തൃ​ക​ ​സൃ​ഷ്ടി​ക്ക​ൽ​ ​തു​ട​ങ്ങി​യ​വ​ ​ഇ​തി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്നു.

വി​ല​ങ്ങു​ത​ടി​യാ​യി​ ​ നി​ർ​മ്മാ​ണ​ ​വി​ല​ക്ക്
വീ​ട് ​ന​ഷ്ട​പ്പെ​ട്ട​ 38​ ​ല​ധി​കം​ ​പേ​ർ​ ​ഇ​പ്പോ​ഴും​ ​ലി​സ്റ്റി​ലി​ല്ല.​ ​നാ​ല് ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​സ​ർ​ക്കാ​രി​ന്റെ​ ​നി​ബ​ന്ധ​ന​ക​ളെ​ ​തു​ട​ർ​ന്ന് ​പൂ​ർ​ത്തി​യാ​യ​ ​വീ​ട് ​ഉ​പ​യോ​ഗി​ക്കാ​നാ​വു​ന്നി​ല്ല.​ ​മൂ​ന്ന് ​വ്യാ​പാ​രി​ക​ൾ​ക്ക് 18,000​ ​രൂ​പ​യു​ടെ​ ​ധ​ന​സ​ഹാ​യം​ ​ല​ഭി​ച്ചു.​ ​മ​റ്റു​ള്ള​വ​ർ​ക്ക് ​കി​ട്ടി​യി​ട്ടി​ല്ല.​ 203​ ​ക​ർ​ഷ​ക​രെ​ ​മാ​ത്ര​മാ​ണ് ​ആ​ശ്വാ​സ​ ​ന​ട​പ​ടി​യി​ൽ​ ​ഉ​ൾ​ക്കൊ​ള്ളി​ച്ച​ത്.​ ​നി​ര​വ​ധി​ ​ക​ർ​ഷ​ക​ർ​ക്ക് ​ന​ഷ്ട​പ​രി​ഹാ​രം​ ​ല​ഭി​ക്കാ​ത്ത​തി​നാ​ൽ​ ​കൃ​ഷി​യി​റ​ക്കാ​നോ,​ ​ഭൂ​മി​ ​കൈ​മാ​റ്റം​ ​ചെ​യ്യാ​നോ​ ​ക​ഴി​യു​ന്നി​ല്ല.​ ​വാ​ണി​മേ​ൽ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​വി​ല​ങ്ങാ​ട്,​ 9,​ 10,​ 11,​ ​ന​രി​പ്പ​റ്റ​ ​മൂ​ന്നാം​ ​വാ​ർ​ഡ് ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​നി​ർ​മ്മാ​ണ​ ​വി​ല​ക്കും​ ​വി​ന​യാ​കു​ന്നു.​ ​ഇ​ത് ​നീ​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ​ജി​ല്ല​ ​ക​ള​ക്ട​ർ​ ​പ​റ​യു​ന്ന​ത്.​ ​എ​ൻ.​ഐ.​ടി​യോ​ട് ​ഒ​രി​ക്ക​ൽ​ ​കൂ​ടി​ ​സ​ർ​വേ​ ​ന​ട​ത്താ​ൻ​ ​ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും​ ​ക​ള​ക്ട​ർ​ ​പ​റ​ഞ്ഞു.

ചുരം കയറി ​പ്ര​തീ​ക്ഷ

ക​ൽ​പ്പ​റ്റ​:​ ​വ​യ​നാ​ടി​ന്റെ​ ​വ​ള​ർ​ച്ച​യ്ക്ക് ​വെ​ളി​ച്ചം​ ​പ​ക​ർ​ന്ന് ​ബ​ഡ്ജ​റ്റ്.​ ​പ​തി​റ്റാ​ണ്ടു​ക​ളാ​യി​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ ​പ​ല​ ​പ​ദ്ധ​തി​ക​ൾ​ക്കും​ ​ചി​റ​കു​മു​ള​യ്ക്കു​ന്ന​താ​ണ് ​പ്ര​ഖ്യാ​പ​ന​ങ്ങ​ൾ.​ ​ട്രൈ​ബ​ൽ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​പ്ര​ഖ്യാ​പ​ന​മാ​ണ് ​ഏ​റെ​ ​ശ്ര​ദ്ധേ​യം.​ ​ആ​ദി​വാ​സി​ ​ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ ​കൂ​ടു​ത​ലാ​യി​ ​അ​ധി​വ​സി​ക്കു​ന്ന​ ​വ​യ​നാ​ടി​ന്റെ​ ​മു​ഖം​ ​മാ​റും​ ​ഈ​ ​പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ.​ ​നി​ല​മ്പൂ​ർ​ ​ന​ഞ്ച​ങ്കോ​ട് ​റെ​യി​ൽ​പാ​ത,​ ​നി​ർ​ദി​ഷ്ട​ ​മേ​പ്പാ​ടി​-​ ​പോ​ത്തു​ക​ല്ല് ​നി​ല​മ്പൂ​ർ​ ​ബ​ദ​ൽ​ ​പാ​ത,​ ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​കോ​ളേ​ജ്,​ ​വ​യ​നാ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ്,​ ​മ​നു​ഷ്യ​വ​ന്യ​ജീ​വി​ ​സം​ഘ​ർ​ഷം​ ​ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള​ ​പ​ദ്ധ​തി​ക​ൾ​ ​എ​ന്നി​വ​യാ​ണ് ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്ന​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ൾ.​ ​ആ​ദി​വാ​സി​ക​ളു​ടെ​ ​ഉ​ന്ന​മ​നം​ ​ല​ക്ഷ്യ​മാ​ക്കി​ ​ട്രൈ​ബ​ൽ​ ​ഹെ​ൽ​ത്ത് ​ക്ല​സ്റ്റ​ർ​ ​ആ​ദി​വാ​സി​ക​ളു​ടെ​ ​സാ​മൂ​ഹി​ക​വും​ ​ആ​രോ​ഗ്യ​പ​ര​വു​മാ​യ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​പ​രി​ഹാ​രം​ ​കാ​ണും.

മേ​പ്പാ​ടി​-​ ​നി​ല​മ്പൂ​ർ​ ​ ബ​ദ​ൽ​ ​പാത
വ​യ​നാ​ട്-​ ​മ​ല​പ്പു​റം​ ​ജി​ല്ല​ക​ളെ​ ​ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി​ ​പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ​മു​ൻ​പ് ​ആ​വി​ഷ്‌​ക​രി​ച്ച​ ​മേ​പ്പാ​ടി​-​ ​നി​ല​മ്പൂ​ർ​ ​പാ​ത​യ്ക്ക് ​തു​ക​ ​വ​ക​യി​രു​ത്തി​യ​ത് ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്ന​താ​ണ്.​ ​പോ​ത്തു​ക​ല്ല്ചൂ​ര​ൽ​മ​ല​ ​റോ​ഡി​ൽ​ ​ഒ​രു​ ​കി​ലോ​മീ​റ്റ​റോ​ളം​ ​വ​രു​ന്ന​ ​തു​ര​ങ്ക​ ​പാ​ത​ ​നി​ർ​മാ​ണ​ത്തി​നാ​ണ് ​തു​ക​ ​വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.​ ​ക​ള്ളാ​ടി​-​ ​ആ​ന​ക്കാം​പൊ​യി​ൽ​ ​തു​ര​ങ്ക​പാ​ത​യും​ ​മേ​പ്പാ​ടി​-​ ​നി​ല​മ്പൂ​ർ​ ​പാ​ത​യും​ ​യാ​ഥാ​ർ​ത്ഥ്യ​മാ​വു​ക​യാ​ണെ​ങ്കി​ൽ​ ​വ​യ​നാ​ടി​ന് ​സ്വ​പ്ന​തു​ല്യ​മാ​യ​ ​കു​തി​പ്പാ​കും​ ​ഉ​ണ്ടാ​വു​ക.​ ​താ​മ​ര​ശ്ശേ​രി​ ​ചു​ര​വും​ ​നാ​ടു​കാ​ണി​ ​ചു​ര​വും​ ​ഒ​ഴി​വാ​ക്കി​ ​വ​യ​നാ​ട്ടി​ൽ​ ​നി​ന്ന് ​മ​ല​പ്പു​റ​ത്തേ​ക്കും​ ​പി​ന്നീ​ട് ​പാ​ല​ക്കാ​ട്,​ ​ത​മി​ഴ്നാ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും​ ​എ​ളു​പ്പ​മാ​ർ​ഗം​ ​എ​ന്ന​ ​നി​ല​യി​ലാ​ണ് ​പ​ദ്ധ​തി.​ ​

വ​യ​നാ​ട് ​റെ​യി​ൽ​പാ​ത​യ്ക്ക് പ​ച്ച​ക്കൊ​ടി
വ​യ​നാ​ട്-​ ​ന​ഞ്ച​ൻ​കോ​ട്-​ ​നി​ല​മ്പൂ​ർ​ ​റെ​യി​ൽ​പാ​ത​യു​ടെ​ ​അ​ന്തി​മ​ ​ഡി.​പി.​ആ​ർ.​ ​ത​യ്യാ​റാ​ക്കാ​ൻ​ ​തു​ക​ ​വ​ക​യി​രു​ത്തി​യ​ത് ​പ്ര​തീ​ക്ഷ​യാ​കു​ന്നു.​ 1881​ൽ​ ​ബ്രി​ട്ടീ​ഷ് ​ഭ​ര​ണ​കാ​ല​ത്ത് ​നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​ ​പ​ദ്ധ​തി​യാ​ണ്.​ ​ഈ​ ​വ​ർ​ഷം​ ​ജ​നു​വ​രി​യി​ൽ​ ​'​മെ​ട്രോ​മാ​ൻ​'​ ​ഇ.​ ​ശ്രീ​ധ​ര​ൻ​ ​റെ​യി​ൽ​വേ​ ​മ​ന്ത്രി​ ​അ​ശ്വി​നി​ ​വൈ​ഷ്ണ​വി​നെ​ ​ക​ണ്ടി​രു​ന്നു.​ ​വ​യ​നാ​ട് ​എം.​പി​ ​പ്രി​യ​ങ്ക​ ​ഗാ​ന്ധി​ ​റെ​യി​ൽ​പാ​ത​യ്ക്കാ​യി​ ​ഇ​ട​പെ​ട​ൽ​ ​ന​ട​ത്തി​യി​ട്ടു​ണ്ട്.​ ​പ​ദ്ധ​തി​ ​യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ​ ​കൊ​ച്ചി​ ​ബം​ഗ​ളൂ​രു​ ​യാ​ത്ര​ 11​ ​മ​ണി​ക്കൂ​റി​ൽ​ ​നി​ന്ന് 7​ ​മ​ണി​ക്കൂ​റാ​യി​ ​കു​റ​യും.​ ​വ​യ​നാ​ട്ടി​ൽ​ ​നി​ന്ന് ​നേ​രി​ട്ട് ​മൈ​സൂ​രു,​ ​ബെം​ഗ​ളൂ​രു​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​റെ​യി​ൽ​ ​ബ​ന്ധം ​എ​ളു​പ്പ​മാ​കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL