മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് എട്ടാംവാർഡ് അള്ളിയിൽ നാലുവയസുള്ള കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടും ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ അനാസ്ഥ തുടരുകയാണെന്നാരോപിച്ച് യു.ഡി.എഫ് മെമ്പർമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ സമരം കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സമാൻ ചാലൂളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ജംഷിദ് ഒളകര അദ്ധ്യക്ഷത വഹിച്ചു. കെ.കോയ മുഖ്യ പ്രഭാഷണം നടത്തി. നിഷാദ് വീച്ചി, ടി.എം ജാഫർ, മുസീർ പട്ടാംകുന്നൻ, അമിന ബാനു, സീനത്ത് കവണഞ്ചേരി, ഹസീന ബഷീർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |