വടകര: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എടച്ചേരി പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളിൽ ബോധവത്ക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഇരുപത്തഞ്ചോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ. എടച്ചേരി ഇൻസ്പെക്ടർ ഓഫ് പൊലീസ് മെൽബിൻ ജോസ്, സബ് ഇൻസ്പെക്ടർ വിപിൻരാജ്, എ.എസ്.ഐമാരായ രാജേഷ്, രതീശൻ മടപ്പള്ളി, അനീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും മൊമെന്റോകളും വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |