മുക്കം: കേരളത്തിന്റെ വിദ്യാഭ്യാസമേഖല കാവിവത്കരിക്കാൻ ഉദ്ദേശിച്ചുള്ള പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്നാവശ്യപ്പെട്ട് സി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മുക്കത്ത് പ്രവർത്തകർ പ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ എക്സി. കമ്മിറ്റി അംഗം കെ.മോഹനൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ മേഖലയെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്നത് കൊടുംവഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ. ഷാജികുമാർ അദ്ധ്യക്ഷത വഹിച്ചു. പി.കെ കണ്ണൻ, വി.എ സബാസ്റ്റ്യൻ, രഘു പ്രസാദ്, പി.കെ രാമൻകുട്ടി ,സി.എ പുഷ്പരാജൻ എന്നിവർ പ്രസംഗിച്ചു. കെ.എം അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |