കോഴിക്കോട്: പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന് കുടപിടിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ നയത്തിനെതിരെ സി.പി.ഐ പ്രതിഷേധ സായാഹ്നം നടത്തി. സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഡ്‌സൺ കോർണറിന് സമീപം നടന്ന പരിപാടി ജില്ല അസി. സെക്രട്ടറി പി.കെ നാസർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിച്ച് രാജ്യത്തിന്റെ യഥാർത്ഥ ചരിത്രം തിരുത്തിയെഴുതി ആർ.എസ്.എസ് അജണ്ട നടപ്പാക്കുകയാണ് ബി.ജെ.പി. എൽ.ഡി.എഫ് സർക്കാർ എം.ഒ.യു മരവിപ്പിച്ചത് സി.പി.ഐ നിലപാടിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു. പി.അസീസ് ബാബു അദ്ധ്യക്ഷനായി. എം.കെ പ്രജോഷ്, പി.വി മാധവൻ, ഇ. രമേശൻ, സാറ ജാഫർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |