SignIn
Kerala Kaumudi Online
Friday, 26 June 2026 4.18 AM IST

ലഹരി വിരുദ്ധ ബോധവത്ക്കരണം

1
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ പ്രചരണ പ്രവർത്തനം നടത്തുന്നു

വടകര: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എസ്.ജി.എം.എസ്.ബി സ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തി. വടകര പഴയ ബസ്റ്റാൻഡ്, പുതിയ ബസ്റ്റാൻഡ്, ഷോപ്പുകൾ എന്നിവ കേന്ദ്രീകരിച്ചു കൊണ്ടാണ് ബ്രോഷർ വിതരണവും നടത്തിയത്. ബോധവത്ക്കരണം വടകര പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എം.കെ. വിജു ഉദ്ഘാടനം ചെയ്തു. ഇതൾ എസ്, മെൽവിൻ എന്നിവർ ബോധവത്ക്കരണ ക്ലാസ് നടത്തി. സ്കൂൾ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് കെ. ശ്രീജ, ബി.ശാലിനി, സി.നിജിൻ, അർജുൻ പി.എൻ, വൈശാഖ്. കെ, ജിതിൻ. കെ. പി, ഗോപിക, ഇഷാൻ, ആദിഷ്, നിമയ് ബിനീഷ്, മിത്ര ശങ്കർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL