SignIn
Kerala Kaumudi Online
Thursday, 02 July 2026 5.12 AM IST

വനമഹോത്സവം ജില്ലാതല ഉദ്ഘാടനം

sadashivan
വനമഹോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം മേയര്‍ ഒ.സദാശിവന്‍ നിര്‍വഹിക്കുന്നു

കോഴിക്കോട്: ഉത്തരമേഖല സോഷ്യൽ ഫോറസ്ട്രിയും സോഷ്യൽ ഫോറസ്ട്രി കോഴിക്കോട് ഡിവിഷനും ചേർന്ന് സംഘടിപ്പിച്ച വനമഹോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം മലബാർ ക്രിസ്ത്യൻ കോളേജിൽ മേയർ ഒ. സദാശിവൻ നിർവഹിച്ചു. കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ കോർപ്പറേഷൻ കൗൺസിലർ ശ്രീജ എസ്. നായർ അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറസ്ട്രി ഉത്തരമേഖല ഫോറസ്റ്റ്സ് കൺസർവേറ്റർ ആർ. കീർത്തി വനമഹോത്സവ സന്ദേശം നൽകി. ശ്രീലക്ഷ്മി ബോധവത്കരണ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ഡോ.സച്ചിൻ പി. ജയിംസ്, മാനേജർ ഫാ. സിനോജ് മാഞ്ഞൂരാൻ, എ.പി. ഇംതിയാസ്, കെ. നീതു, കെ.എൻ. ദിവ്യ, ഡോ. സുരേഷ് പുത്തൻപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL