SignIn
Kerala Kaumudi Online
Friday, 03 July 2026 4.36 AM IST

കാരശ്ശേരിയിൽ ഞാറ്റുവേല ചന്ത

uthkhadanam-
ഞാറ്റുവേല ചന്ത കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.അബ്ദുൾ അക്ബർ ഉദ്ഘാടനം ചെയ്യുന്നു.

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. കർഷകർക്ക് ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചന്ത സംഘടിപ്പിച്ചത്. വിവിധ ഇനം പച്ചക്കറി തൈകൾ, ഫലവൃക്ഷ തൈകൾ, കവുങ്ങിൻ തൈകൾ, ജൈവ വളങ്ങൾ എന്നിവ ചന്തയിൽ ലഭ്യമാണ്. കാരശ്ശേരി കൃഷിഭവൻ അങ്കണത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൾ അക്ബർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. ദിവ്യ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സവാദ് ഇബ്രാഹീം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിപ്സ ജോബിൻ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹാരിഫ്, സീനിയർ കൃഷി അസി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL