കുറ്റ്യാടി: ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കുറ്റ്യാടി എം.ഐ.യു.പി സ്‌കൂളിൽ വിവിധ പരിപാടികൾ നടത്തി. വൺ മില്യൺ ഗോൾ പ്രമേയത്തെ അടിസ്ഥാനമാക്കി നടത്തിയ പരിപാടിയിൽ ഫിഫ വേൾഡ് കപ്പിലെ പ്രമുഖ രാജ്യങ്ങളുടെ ജേഴ്സി അണിഞ്ഞ് വിദ്യാർത്ഥികൾ ലഹരിക്ക് എതിരെ ഫുട്ബോൾ ഷൂടൗട്ട് നടത്തി. നാദാപുരം ഡിവൈ.എസ്.പി പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. പി .ടി .എ പ്രസിഡന്റ് സി എച്ച് ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. വി ബാബു , സറീന പി എം, ഇ അഫീഫ , ജിതിൻ, അഫീഫ് കെ പി ആർ, അബ്ദുൾ അസീസ്, രതീഷ് എന്നിവർ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപിക പി ജമീല സ്വാഗതവും പ്രോഗ്രാം കൺവീനർ എം ഷഫീഖ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |