SignIn
Kerala Kaumudi Online
Saturday, 04 July 2026 4.20 AM IST

സ്വീകരണവും അനുമോദനവും

ulkhadanam-
പരിപാടി ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി ഉദ്ഘാടനം ചെയ്യുന്നു. മുഖ്യാതിഥിയായ സി.കെ. കാസിം സംസാരിക്കുന്നു

മുക്കം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.കെ കാസിം എം.എൽ.എയ്ക്കും വ്യാപാരി നേതാക്കൾക്കും സ്വീകരണവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും നൽകി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി, ജനറൽ സെക്രട്ടറി ജിജി കെ തോമസ്, വൈസ് പ്രസിഡന്റ് റഫീഖ് മാളിക, കപ്പിയേടത്ത് ചന്ദ്രൻ,പി. അലി അക്ബർ, പി.പി അബ്ദുൽ മജീദ് തുടങ്ങിയവർക്കാണ് സ്വീകരണം നൽകിയത്. മുക്കം വ്യാപാര ഭവനിൽ ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. പി. അലി അക്ബർ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി വി.പി. അനീസ് സ്വാഗതവും ട്രഷറർ ഡിറ്റോ തോമസ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL