മുക്കം: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എം എൻ കാരശ്ശേരിയെ 75ാം പിറന്നാൾ ദിനത്തിൽ സ്നേഹതീരം വയോജന സൗഹൃദ കൂട്ടായ്മ വീട്ടിലെത്തി ആദരിച്ചു. സി.കെ കാസിം എം.എൽ.എ പൊന്നാട അണിയിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.അബ്ദുൽ അക്ബർ മുഖ്യ പ്രഭാഷണം നടത്തി. സ്നേഹതീരം പ്രസിഡന്റ് സി അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ശുഹൈബ് , ഗ്രാമപഞ്ചായത്ത് മെമ്പർ ടി എം ജാഫർ, സ്നേഹതീരം സെക്രട്ടറി നടുക്കണ്ടി അബൂബക്കർ, സലീം വലിയപറമ്പ്, പി പത്മനാഭൻ, എം ടി സെയ്ദ് ഫസൽ, എൻ പി കാസിം, എൻ മുഹമ്മദ് മാനു, സുഹ്റ കരുവോട്ട്, വി പി അബ്ദുറഹിമാൻ, എൻ കെ ബഷീർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |