എളേറ്റിൽ വട്ടോളി: എളേറ്റിൽ വട്ടോളി ബസ് സ്റ്റാൻഡിന് എതിർവശത്തെ ആൾത്താമസമില്ലാത്ത കെട്ടിടത്തിൽ നിന്ന് രണ്ടു കഞ്ചാവ് ചെടികൾ കണ്ടെത്തി. നേരത്തെ അന്യ സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടമാണ്. കൊടുവള്ളി സി.ഐ യു. ജയപ്രകാശിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ് ഐമാരായ ശരത് കുമാർ, അബ്ദുറഹ്മാൻ, എ. എസ്.ഐ സപ്നേഷ്, സീനിയർ സി.പി കഒമാരായ ഷൈജു, ദീപക്, സിൻജിത് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |