ബാലുശ്ശേരി: ബാലുശ്ശേരി ജയ്റാണി എസ്. എ. ബി. എസ് പബ്ലിക് സ്‌കൂളിൽ ഇലക്ഷൻ പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത വിദ്യാർത്ഥി പ്രതിനിധികളുടെ സ്കൂൾ പാർലമെന്റ് വി. ടി. സൂരജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊതു തിരഞ്ഞെടുപ്പ് മാതൃകയിൽ വിദ്യാർത്ഥികൾ വോട്ട് രേഖപ്പെടുത്തിയാണ് ക്ലാസ് പ്രതിനിധികളെ തിരഞ്ഞെടുത്തത്. എസ്. എ. ബി. എസ് മദർ സുപ്പീരിയർ റവ. സിസ്റ്റർ ആനീസ്, സ്കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ അനുഷാ മാത്യു, ബാലുശ്ശേരി സെന്റ് മേരീസ് പള്ളി വികാരി റവ. ഫാദർ മെൽവിൻ വെള്ളക്കാക്കുടിയിൽ, വൈസ് പ്രിൻസിപ്പൽ സോണി മോൻ സേവ്യർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |