SignIn
Kerala Kaumudi Online
Sunday, 05 July 2026 7.28 AM IST

കനത്തു കാലവർഷം നിറയെ കെടുതികൾ

hhhyr-
കുറുവങ്ങാട് എടക്കണ്ടിയിൽ സാരംഗിയിൽ സുന്ദരന്റെ വീടിന് മുകളിൽ തെങ്ങ് വീണ പ്പോൾ

ഇന്ന് യെല്ലോ അലേർട്ട്

കോഴിക്കോട്: വീശിയടിച്ച കാറ്റിലും മഴയിലും കനത്ത് പെയ്ത മഴയിലും ജില്ലയിൽ വ്യാപക നാശം. മരങ്ങൾ കടപുഴകി വീണും ഒടിഞ്ഞും നിരവധി വീടുകൾ തകർന്നു. ചാലിയാർപ്പുഴ, ഇരുവഴിഞ്ഞിപ്പുഴ, കുറ്റ്യാടിപ്പുഴ, ചെറുപ്പുഴ, പൂനൂർപ്പുഴ തുടങ്ങിയവ കരകവിഞ്ഞൊഴുകയാണ്. ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ 16 ഷട്ടറുകളും ഉയർത്തി. ഇതോടെ ചാലിയാറിന്റെ താഴ്ന്ന ഭാഗങ്ങളിൽ ശക്തമായ ഒഴുക്കിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീതിയിലാണ്. പലയിടത്തും വെള്ളം കയറിയതോടെ ആളുകൾ ബന്ധുവീടുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. മലയോര മേഖലകളിൽ തിമിർത്തുപെയ്ത മഴയോടൊപ്പം കാറ്റും ആഞ്ഞുവീശുന്നുണ്ട്. വിവിധയിടങ്ങളിൽ ഒട്ടേറെ മരങ്ങൾ കടപുഴകിവീണു. മരങ്ങൾ വീണ് വൈദ്യുത ലൈനുകൾ പൊട്ടിയതിനാൽ പലയിടത്തും വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടു. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുകളും രൂക്ഷമാണ്. എടച്ചേരിയിൽ വെള്ളപുതിയോട്ടിൽ ലീനയുടെ വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞു താഴ്ന്നു. ഇന്നലെ പുലർച്ചയോടെയാണ് സംഭവം. സമീപത്തെ വീടും അപകടഭീഷണിയിൽ തുടരുകയാണ്.


വെള്ളക്കെട്ടും നാശനഷ്ടവും
കോ​ഴി​ക്കോ​ട് ​-​ ​ത​ല​ശ്ശേ​രി​ ​ദേ​ശീ​യ​പാ​ത​യി​ൽ​ ​വ​ട​ക​ര​ ​മീ​ത്ത​ലെ​ ​മു​ക്കാ​ളി​ക്ക് ​സ​മീ​പം​ ​വ​ൻ​ ​മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി.​ ​റോ​ഡി​നോ​ട് ​ചേ​ർ​ന്നു​ള്ള​ ​ഉ​യ​ർ​ന്ന​ ​തി​ട്ട​ ​ഇ​ടി​ഞ്ഞു​ ​വീ​ഴു​ക​യാ​യി​രു​ന്നു.​ ​ദേ​ശീ​യ​പാ​ത​ ​വി​ക​സ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ക്കു​ന്ന​ ​ഭാ​ഗ​ത്താ​ണ് ​സം​ഭ​വം.​ ​മു​ക​ളി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​സം​ര​ക്ഷ​ണ​ ​ഭി​ത്തി​യു​ടെ​ ​ഒ​രു​ ​ഭാ​ഗം​ ​പൂ​ർ​ണ്ണ​മാ​യും​ ​ത​ക​രു​ക​യും​ ​വ​ൻ​തോ​തി​ൽ​ ​മ​ണ്ണും​ ​ക​ല്ലും​ ​റോ​ഡി​ലേ​ക്ക് ​പ​തി​ക്കു​ക​യും​ ​ചെ​യ്തു.​ ​ക​ന​ത്ത​ ​മ​ഴ​ ​തു​ട​രു​ന്ന​തി​നാ​ൽ​ ​മു​ക​ളി​ൽ​ ​നി​ന്ന് ​വീ​ണ്ടും​ ​മ​ണ്ണി​ടി​ഞ്ഞു​ ​വീ​ഴാ​നു​ള്ള​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​ചേ​മ​ഞ്ചേ​രി​ ​തി​രു​വ​ങ്ങൂ​രി​ൽ​ ​ദേ​ശീ​യ​പാ​ത​യു​ടെ​ ​കോ​ഴി​ക്കോ​ട് ​ഭാ​ഗ​ത്ത് ​നി​ന്ന് ​കൊ​യി​ലാ​ണ്ടി​യി​ലേ​യ്ക്കു​ള്ള​ ​സ​ർ​വീ​സ് ​റോ​ഡി​ൽ​ ​കൂ​റ്റ​ൻ​ ​ഗ​ർ​ത്തം​ ​രൂ​പ​പ്പെ​ട്ടു. അ​ണ്ടി​ക്ക​മ്പ​നി,​​​ ​ക​ള്ളു​ഷാ​പ്പ് ​എ​ന്നി​വ​യു​ടെ​ ​ഇ​ട​യി​ലു​ള്ള,​ ​പ്ര​ധാ​ന​ ​ദേ​ശീ​യ​പാ​ത​യോ​ട് ​ചേ​ർ​ന്നു​ള്ള​ ​ഭാ​ഗ​ത്താ​യാ​ണ് ​റോ​ഡ് ​ഇ​ടി​ഞ്ഞു​ ​താ​ഴ്ന്ന​ത്.​ ​ടാ​റിം​ഗ് ​പാ​ടേ​ ​പൊ​ട്ടി​ ​ഉ​ൾ​ഭാ​ഗ​ത്തേ​യ്ക്ക് ​വീ​ണ​ ​നി​ല​യി​ലാ​ണ്.​ ​മാ​ങ്കാ​വ് ​പ​ട്ടേ​രി​ത്താ​ഴം​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ഷി​ജു,​ ​ദി​നേ​ശ് ​എ​ന്നി​വ​രു​ടെ​ ​വീ​ട്ടി​ന്റെ​ ​മ​തി​ലു​ക​ൾ​ ​ഇ​ടി​ഞ്ഞു.​ ​പു​ല​ർ​ച്ചെ​ ​അ​ഞ്ച് ​മ​ണി​യോ​ടെ​യാ​ണ് ​മ​തി​ൽ​ ​ഇ​ടി​ഞ്ഞ​തോ​ടെ​ ​ന​ട​വ​ഴി​ ​ഇ​ല്ലാ​തെ​യാ​യി.​ ​ഇ​തോ​ടെ​ ​പു​റ​ത്തി​റ​ങ്ങാ​നാ​വാ​തെ​ ​കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ് ​കു​ടും​ബ​ങ്ങ​ൾ.​ ​പ്ര​ദേ​ശ​ത്തെ​ ​പ​ല​യി​ട​ത്തും​ ​മ​തി​ൽ​ ​ഇ​ത്ത​ര​ത്തി​ൽ​ ​ഇ​ടി​ഞ്ഞു​ ​വീ​ണി​ട്ടു​ണ്ടെ​ന്ന് ​പ്ര​ദേ​ശ​വാ​സി​ക​ൾ​ ​പ​റ​യു​ന്നു.​ ​മാ​നാ​ഞ്ചി​റ​ ​വെ​ള്ളി​മാ​ടു​കു​ന്ന് ​റോ​ഡി​ൽ​ ​പ​ല​യി​ട​ത്തും​ ​വെ​ള്ള​ക്കെ​ട്ട് ​രൂ​ക്ഷ​മാ​ണ്.​ ​ഇ​വി​ട​ങ്ങ​ളി​ലൂ​ടെ​യു​ള്ള​ ​കാ​ൽ​ന​ട​യാ​ത്ര​ ​പോ​ലും​ ​അ​പ​ക​ട​ക​ര​മാ​ണ്.​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ്റ്റാ​ൻ​ഡി​ന് ​മു​ന്നി​ലും​ ​ബീ​ച്ചി​ലെ​ ​ഫു​ഡ്സ്ട്രീ​റ്റി​ലും​ ​ഒ​രു​ ​മ​ഴ​പെ​യ്താ​ൽ​ ​വെ​ള്ള​ക്കെ​ട്ട് ​രൂ​ക്ഷ​മാ​ണ്.​ ​ശ​ക്ത​മാ​യ​ ​മ​ഴ​യ്ക്കും​ ​കാ​റ്റി​നും​ ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ​ ​മ​ല​യോ​ര​ ​മേ​ഖ​ല​ക​ളി​ലേ​ക്ക് ​രാ​ത്രി​ ​യാ​ത്ര​ ​ഒ​ഴി​വാ​ക്കാ​നും​ ​ഉ​രു​ൾ​പൊ​ട്ട​ൽ​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​താ​മ​സി​ക്കു​ന്ന​വ​ർ​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്കാ​നും​ ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ടം​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.

ഡോ​ൾ​ഫി​ൻ​ ​ക​ര​യ്ക്ക​ടി​ഞ്ഞു

കോ​ഴി​ക്കോ​ട്:​ ​നൈ​നാം​വ​ള​പ്പ് ​ബീ​ച്ചി​ൽ​ ​ഡോ​ൾ​ഫി​ൻ​ ​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട​ ​ഏ​ക​ദേ​ശം​ 200​ ​കി​ലോ​ഗ്രാം​ ​ഭാ​ര​മു​ള്ള​ ​ഏ​ടി​ ​(​ഡോ​ൾ​ഫി​ൻ​)​ ​ക​ര​യ്ക്ക​ടി​ഞ്ഞ​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി.​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​യാ​ണ് ​മ​ത്സ്യം​ ​നാ​ട്ടു​കാ​രു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.​ ​വി​വ​രം​ ​ല​ഭി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​ആ​രോ​ഗ്യ​വി​ഭാ​ഗ​വും​ ​വ​നം​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​സ്ഥ​ല​ത്തെ​ത്തി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​തു​ട​ർ​ന്ന് ​ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ​യും​ ​വ​നം​വ​കു​പ്പി​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ശാ​സ്ത്രീ​യ​ ​രീ​തി​യി​ൽ​ ​സം​സ്‌​ക​രി​ച്ചു.​ ​മ​ത്സ്യം​ ​ഭ​ക്ഷി​ക്കാ​ൻ​ ​ഇ​ത്ത​രം​ ​ഡോ​ൾ​ഫി​നു​ക​ൾ​ ​ഇ​ട​ക്കി​ടെ​ ​തീ​ര​ത്തോ​ട് ​ചേ​ർ​ന്ന് ​എ​ത്താ​റു​ണ്ട്.​ ​ഇ​വ​ ​മ​നു​ഷ്യ​രെ​ ​ഉ​പ​ദ്ര​വി​ക്കു​ന്ന​വ​യ​ല്ല.​ ​തീ​ര​ത്തേ​ക്ക് ​അ​ടു​ക്കു​മ്പോ​ൾ​ ​സാ​ധാ​ര​ണ​ ​ക​ല്ലെ​റി​ഞ്ഞ് ​തി​രി​ച്ചോ​ടി​ക്കു​ക​യാ​ണ് ​പ​തി​വെ​ന്നും​ ​നാ​ട്ടു​കാ​ര​നാ​യ​ ​സു​ബൈ​ർ​ ​നൈ​നാം​വ​ള​പ്പ് ​പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ​ ​ഉ​യ​ർ​ന്ന​ ​തി​ര​മാ​ല​ ​മു​ന്ന​റി​യി​പ്പ്;
തീ​ര​ദേ​ശ​ത്ത് ​അ​തീ​വ​ ​ജാ​ഗ്രത

കോ​ഴി​ക്കോ​ട്:​ ​ചോ​മ്പാ​ല​ ​ഫി​ഷിം​ഗ് ​ഹാ​ർ​ബ​ർ​ ​മു​ത​ൽ​ ​രാ​മ​നാ​ട്ടു​ക​ര​ ​വ​രെ​യു​ള്ള​ ​തീ​ര​ത്ത് ​ഇ​ന്ന് ​രാ​ത്രി​ 11.30​ ​വ​രെ​ 2.9​ ​മു​ത​ൽ​ 3.2​ ​മീ​റ്റ​ർ​ ​വ​രെ​ ​ഉ​യ​ർ​ന്ന​ ​തി​ര​മാ​ല​യ്ക്കും​ ​ക​ട​ലാ​ക്ര​മ​ണ​ത്തി​നും​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന് ​ദേ​ശീ​യ​ ​സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന​ ​ഗ​വേ​ഷ​ണ​ ​കേ​ന്ദ്രം​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി.​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും​ ​തീ​ര​ദേ​ശ​വാ​സി​ക​ളും​ ​അ​തീ​വ​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണ​മെ​ന്ന് ​അ​ധി​കൃ​ത​ർ​ ​നി​ർ​ദേ​ശി​ച്ചു.​ ​ക​ട​ൽ​ക്ഷോ​ഭം​ ​രൂ​ക്ഷ​മാ​കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ​ ​അ​പ​ക​ട​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​ന്ന് ​അ​ധി​കൃ​ത​രു​ടെ​ ​നി​ർ​ദേ​ശ​പ്ര​കാ​രം​ ​മാ​റി​ ​താ​മ​സി​ക്ക​ണം.​ ​ചെ​റി​യ​ ​വ​ള്ള​ങ്ങ​ളും​ ​ബോ​ട്ടു​ക​ളും​ ​ക​ട​ലി​ലി​റ​ക്ക​രു​തെ​ന്നും​ ​തി​ര​മാ​ല​ ​ശ​ക്ത​മാ​കു​ന്ന​ ​സ​മ​യ​ത്ത് ​മ​ത്സ്യ​ബ​ന്ധ​ന​ ​യാ​ന​ങ്ങ​ൾ​ ​ക​ട​ലി​ലി​റ​ക്കു​ന്ന​തും​ ​ക​ര​യ്ക്ക​ടു​പ്പി​ക്കു​ന്ന​തും​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്നും​ ​നി​ർ​ദേ​ശ​മു​ണ്ട്.​ ​മു​ന്ന​റി​യി​പ്പ് ​പി​ൻ​വ​ലി​ക്കു​ന്ന​തു​വ​രെ​ ​ബീ​ച്ചു​ക​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​ ​വി​നോ​ദ​സ​ഞ്ചാ​ര​വും​ ​ക​ട​ലി​ൽ​ ​ഇ​റ​ങ്ങി​യു​ള്ള​ ​വി​നോ​ദ​ങ്ങ​ളും​ ​പൂ​ർ​ണ​മാ​യും​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്നും​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.

വീ​ടി​ന് ​മു​ക​ളി​ൽ​ ​മരം​വീ​ണു

കൊ​യി​ലാ​ണ്ടി​:​ ​ക​ന​ത്ത​ ​മ​ഴ​യി​ലും​ ​കാ​റ്റി​ലും​ ​തെ​ങ്ങ് ​വീ​ണ് ​വീ​ടി​ന് ​കേ​ട്പാ​ടു​ക​ൾ​ ​സം​ഭ​വി​ച്ചു.​ ​കു​റു​വ​ങ്ങാ​ട് ​എ​ട​ക്ക​ണ്ടി​യി​ൽ​ ​സാ​രം​ഗി​യി​ൽ​ ​സു​ന്ദ​ര​ന്റെ​ ​വീ​ടി​ന് ​പി​ൻ​ഭാ​ഗ​ത്തെ​ ​തെ​ങ്ങാ​ണ് ​മു​റി​ഞ്ഞ് ​വീ​ണ​ത്.​ ​പു​ല​ർ​ച്ചെ​ ​നാ​ലു​മ​ണി​യോ​ടെ​യാ​ണ് ​അ​പ​ക​ടം.​ ​വീ​ടി​ന്റെ​ ​മു​ക​ൾ​ ​നി​ല​യി​ലെ​ ​കി​ട​പ്പ് ​മു​റി​യു​ടെ​ ​കോ​ൺ​ക്രീ​റ്റി​നും​ ​തൊ​ട്ട​ടു​ത്ത​ ​തേ​ങ്ങാ​ക്കൂ​ട​ക്കും​ ​കേ​ടു​പാ​ടു​ക​ൾ​ ​സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
​ ​മൂ​ടാ​ടി​ ​പാ​ല​ക്കു​ള​ങ്ങ​ര​ ​ഗോ​ഖ​ലെ​ ​സ്‌​കൂ​ളി​ന് ​സ​മീ​പം​ ​വീ​ടി​നു​ ​മു​ക​ളി​ൽ​ ​പു​ളി​മ​രം​ ​ക​ട​പു​ഴ​കി​ ​വീ​ണ് ​വീ​ടു​ ​ത​ക​ർ​ന്നു.​ ​പു​ല​ർ​ച്ചെ​ ​ര​ണ്ടോ​ടെ​യാ​യി​രു​ന്നു​ ​മ​ണ​ലോ​ടി​ക്കു​നി​ ​ബ​ഷീ​റി​ന്റെ​വീ​ടി​നു​ ​മ​രം​വീ​ണ​ത്.​ ​വീ​ടി​ൻ​റെ​ ​മേ​ൽ​ക്കൂ​ര​യും​ ​സ്ലാ​ബും​ ​വാ​ട്ട​ർ​ടാ​ങ്കും​ ​ത​ക​ർ​ന്നു.
മു​ക്കം​:​ ​ന​ഗ​ര​സ​ഭ​യി​ലെ​ ​ക​ണ​ക്കു​പ​റ​മ്പ് ​ഡി​വി​ഷ​നി​ലെ​ ​ആ​റ്റു​പു​റം​ ​നാ​ല് ​സെ​ന്റ് ​ഉ​ന്ന​തി​യി​ൽ​ ​ക​ന​ത്ത​ ​മ​ഴ​യെ​ ​തു​ട​ർ​ന്ന് ​വീ​ടി​ന്റെ​ ​മ​തി​ലി​ടി​ഞ്ഞു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പെ​യ്ത​ ​ക​ന​ത്ത​ ​മ​ഴ​യി​ൽ​ ​സാ​ജി​ത​ ​എ​ന്ന​ ​വീ​ട്ട​മ്മ​യു​ടെ​ ​വീ​ടി​ന്റെ​ ​മ​തി​ൽ​ ​ഇ​ടി​ഞ്ഞ്,​ ​തൊ​ട്ടു​ ​താ​ഴെ​ ​താ​മ​സി​ക്കു​ന്ന​ ​പാ​ത്തു​മ്മ​യു​ടെ​ ​വീ​ടി​ന് ​പി​റ​കി​ലേ​ക്ക് ​വീ​ഴു​ക​യാ​യി​രു​ന്നു.​ ​സു​ര​ക്ഷാ​ ​ഭീ​ഷ​ണി​യെ​ ​തു​ട​ർ​ന്ന് ​പാ​ത്തു​മ്മ​യു​ടെ​ ​കു​ടും​ബ​ത്തെ​ ​മാ​റ്റി​ ​താ​മ​സി​പ്പി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL