SignIn
Kerala Kaumudi Online
Monday, 06 July 2026 11.23 PM IST

ചുരത്തിൽ കണ്ടെയ്നർ കുടുങ്ങി: ഗതാഗത തടസം നേരിട്ടു

photo
താമരശ്ശേരി ചുരത്തിലെ വാഹനക്കുരുക്ക്

താമരശ്ശേരി: ചുരം ആറാം വളവിൽ കണ്ടെയിനർ ലോറി കുടുങ്ങിയതിനെ തുടർന്ന് ചുരത്തിൽ വൻ ഗതാഗത തടസം നേരിട്ടു. ഞായറാഴ്ച പുലർച്ചെ 4 മണിക്കാണ് കണ്ടെയ്നർ കുടുങ്ങിയത്. അതോടെ ചുരമിറക്കാനും കയറാനും കഴിയാതെ വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി. ബംഗളൂരുവിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി. ബസുകളും, അനേകം, ടൂറിസ്റ്റ്, ബസ്സുകളും, സ്വകാര്യ വാഹനങ്ങളും വഴിയിൽ കുടുങ്ങി. രാവിലെ ഒൻപത് മണിയോടെ ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും, അവധി ദിവസമായതിനാൽ ചുരത്തിൽ നേരിയ തോതിൽ ഗതാഗത തടസ്ഥം നേരിട്ടു. താമരശ്ശേരി ട്രാഫിക്ക് സ്റ്റേഷനിലെ പൊലീസുകാരും, ഹൈവേ പൊലീസും അടിവാരം പൊലീസ് ഐഡ് പോസ്റ്റിലെ പൊലീസുകാരും. ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്നാണ് വാഹനക്കുരുക്ക് അഴിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL